സഊദിയുടെ റിലീഫ്, 33 രാജ്യങ്ങളില്‍ 680 മില്യന്‍ ഡോളര്‍

Posted on: January 14, 2017 12:04 pm | Last updated: January 14, 2017 at 12:04 pm
SHARE

ദമ്മാം: സഊദി ഈ വര്‍ഷം 172 പദ്ധതികളിലായി 33 രാജ്യങ്ങളില്‍ 680 മില്യന്‍ ഡോളറിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തി. രാജ്യത്തെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റേറിയന്‍ &റിലീഫ് അറിയിച്ചതാണിക്കാര്യം. ഭക്ഷണ സുരക്ഷ, താമസം, വിദ്യാഭ്യാസം, ആരോഗ്യ പോഷകാഹാര പദ്ധതികള്‍, ജല വിഭവ വിതരണം, അത്യാഹിത വിവര വിനിമയങ്ങള്‍, മറ്റു മാനവിക പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലാണിത്.

യമന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരം സഹായങ്ങള്‍ നടത്തിയതായി റിലീഫ് സെന്റര്‍ പറഞ്ഞു. പാര്‍പ്പിട ഭക്ഷ്യ സുരക്ഷ മേഖലയില്‍ മാത്രം 94 പദ്ധതികളില്‍ 347 മില്യന്‍ ഡോളറിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത് 23.5 മില്യന്‍ പേര്‍ക്ക് ഉപകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പരിചരണ മേഖലയില്‍ ഇത് 76 മില്യന്‍ ഡോളറാണ്. ആരോഗ്യ പോഷകാഹാര ജല വിഭവ വിതരണത്തില്‍ 209 മില്യനും. യമനില്‍ 79 പങ്കാളികളുടെ സഹായത്തോടെ 562 മില്യന്‍ ഡോളറിന്റെ സഹായങ്ങള്‍ക്കും സഊദി റിലീഫ് & ഹുമാനിറ്റേറിയന്‍ സെന്റര്‍ നേതൃത്വം നല്‍കി.