നോട്ട് പിന്‍വലിക്കല്‍ അപമാനമുണ്ടാക്കിയെന്ന് റിസര്‍വ് ബാങ്ക് ജീവനക്കാര്‍

Posted on: January 14, 2017 9:59 am | Last updated: January 14, 2017 at 2:06 pm
SHARE

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് ശേഷമുണ്ടായ നടപടികള്‍ അപമാനമുണ്ടാക്കിയെന്ന് റിസര്‍വ് ബാങ്ക് ജീവനക്കാര്‍. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് നല്‍കിയ കത്തിലാണ് ജീവനക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിന് ശേഷമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലെ പിടിപ്പുകേടിനെതിരെയും റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തിന് മേല്‍ കൈകടത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ചതിനേയും കത്തില്‍ കുറ്റപ്പെടുത്തുന്നു.

വിവേക പൂര്‍ണമായ തീരുമാനങ്ങളും ജീവനക്കാരുടെ നിസ്വാര്‍ഥമായ സേവനവും കൊണ്ട് ആര്‍ബിഐ ഒരു പ്രതിച്ഛായ ഉണ്ടാക്കിയെടുത്തിരുന്നു. ആര്‍ബിഐ ഉണ്ടാക്കിയെടുത്ത ഈ പ്രതിച്ഛായ നഷ്ടമായെന്നും ഇതില്‍ ദുഃഖമുണ്ടെന്നും യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫീസേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് അയച്ച കത്തില്‍ പറയുന്നു.

വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇടപെടണമെന്നും ജീവനക്കാര്‍ സഹിക്കുന്ന അപമാനം നീക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ധനകാര്യമന്ത്രാലയം ഇടപെടേണ്ട ആവശ്യമില്ല. ഇത്തരം ഇടപെടലുകള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും കത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here