ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള പ്രമേയത്തിന് യുഎസ് പ്രതിനിധി സഭയുടെ അംഗീകാരം

Posted on: January 14, 2017 9:30 am | Last updated: January 14, 2017 at 1:07 pm

വാഷിംഗ്ടണ്‍: ബരാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള പ്രമേയത്തിന് യുഎസ് പ്രതിനിധി സഭയുടെ അംഗീകാരം. പ്രമേയം കഴിഞ്ഞ ദിവസം യുഎസ് സെനറ്റും പാസാക്കിയിരുന്നു. പ്രമേയം 198 നെതിരെ 227 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്.

ഒബാമ കെയര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെച്ചതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാട്. ഒബാമ കെയര്‍ നിര്‍ത്തലാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ വ്യക്തമാക്കിയിരുന്നു.