ശൈഖ് ജുആന്‍ ഖത്വര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ്

Posted on: January 13, 2017 7:18 pm | Last updated: January 13, 2017 at 7:18 pm
SHARE

ദോഹ: ഖത്വര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റായി ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍ താനിയെ തിരഞ്ഞെടുത്തു. 2020 വരെയുള്ള കാലയളവിലേക്കാണ് തിരഞ്ഞെടുപ്പ്. താനി ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ കുവാരിയാണ് സെക്രട്ടറി ജനറല്‍. കമ്മിറ്റി ആസ്ഥാനത്ത് ഇന്നലെ നടന്ന ജനറല്‍ അസംബ്ലിയില്‍ വെച്ചാണ് തിരഞ്ഞെടുപ്പു നടന്നത്.
വിവിധ കായിക സംഘടനകളുടെ രൂപവത്കരണമുള്‍പ്പെടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്തു. ടോകിയോയില്‍ 2020ല്‍ നടക്കുന്ന ഒളിംപികിസിന് യോഗ്യത നേടുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിശകലനം ചെയ്തു. വിവിധ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ചുമതലക്കാരായി ഇനി പറയുന്നവരെ അസംബ്ലി തിരഞ്ഞെടുത്തു. ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍ താനി (ഖത്വര്‍ എയര്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി), ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ സഊദ് (സ്‌പെഷ്യല്‍ നീഡ്‌സ് സ്‌പോര്‍ട്‌സ് കമ്മിറ്റി), ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മ്ദ അല്‍ താനി (ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്), നാസര്‍ ഗാനിം അല്‍ ഖുലൈഫി (ഖത്വര്‍ ടെന്നീസ്, സ്‌ക്വാഷ് ഫെഡറേഷന്‍ പ്രസിഡന്റ്), ഡോ. താനി അബ്ദുര്‍റഹ്മാന്‍ അല്‍ കുവാരി (ഖത്വര്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിഡന്റ്), റബീഅ മുഹമ്മദ് അല്‍ കഅ്ബി (ഖത്വര്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഹെഡ്, ഖത്വര്‍ ഫെന്‍സിംഗ് ഫെഡറേഷന്‍ ആന്‍ഡ് വെയ്റ്റ് ലിഫ്റ്റിംഗ് പ്രസിഡന്റ്), ഖലീല്‍ അഹ്മദ് അല്‍ മുഹമ്മദ് (ഖത്വര്‍ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ്), അഹ്മദ് മുഹമ്മദ് അല്‍ ശാബി (ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്), ഖാലിദ് ബിന്‍ ഹമദ് അല്‍ അത്വിയ്യ (തൈക്കോന്‍ഡോ ആന്‍ഡ് ജൂഡോ ഫെഡറേഷന്‍ മേധാവി), ഹസന്‍ നാസര്‍ അല്‍ നുഐമി (ഗോള്‍ഫ് അസോസിയേഷന്‍ മേധാവി), ഖലീല്‍ ഇബ്രാഹിം അല്‍ ജാബിര്‍ (ഖത്വര്‍ സ്വിമ്മിംഗ് അസോസിയേഷന്‍), അബ്ദുസ്സലാം അബ്ബാസ് ഹസന്‍ (ഖത്വര്‍ ബൗളിംഗ് അസോസിയേഷന്‍ മേധാവി), യൂസുഫ് അലി കാസിം (ഖത്വര്‍ ബോക്‌സിംഗ് ഫെഡറേഷന്‍ പ്രസിഡന്റ്), ഖലീഫ മുഹമ്മദ് അല്‍ ഹിത്മി (ചെസ് അസോസിയേഷന്‍ പ്രസിഡന്റ്), അലി അഹ്മദ് അല്‍ ഹിത്മി (ജിംനാസ്റ്റിക്‌സ് ഫെഡേറഷന്‍ പ്രസിഡന്റ്), അലി ഗാനിം അല്‍ കുവാരി (വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്), യൂസുഫ് ജഹാം അല്‍ കുവൈരി (റൂബി, ഹോക്കി ആന്‍ഡ് ക്രിക്കറ്റ് ഫെഡറേഷന്‍), ഹമദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ അത്വിയ്യ (ഇക്വസ്ട്രിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ്), ഡോ. മുഹമ്മദ് ജഹാം അല്‍ കുവാരി (ട്രിയാത്‌ലോണ്‍ ആന്‍ഡ് സൈക്കിളിംഗ് ഫെഡറേഷന്‍ മേധാവി), ലൗല ഹുസാന്‍ അല്‍ മര്‍റി (വുമന്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി).
ജനറല്‍ അസംബ്ലിയില്‍ ്‌ശൈഖ് ജുആന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഭാരവാഹികള്‍ നടത്തിയ സേവനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. പുതിയ കമ്മിറ്റിക്ക് രാജ്യത്തെ കായിക മേഖലയുടെ വളര്‍ച്ചക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.