ആറു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച യുവാവിനെ മക്ക പോലീസ് അറസ്റ്റ് ചെയ്തു

Posted on: January 13, 2017 2:03 pm | Last updated: January 13, 2017 at 2:03 pm
SHARE

ദമ്മാം: ആറു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച 29കാരനായ സഊദി യുവാവിനെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭാര്യയെ മനസ്സ് വേദനിപ്പിച്ച് പാഠം പഠിപ്പിക്കുന്നതിനാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇയാള്‍ അയച്ചു കൊടുത്തത്.

തന്റെ കുഞ്ഞിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് ട്വിറ്ററില്‍ പരസ്യപ്പെടുത്തിയതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. യുവതിയുടെ പരാതിയില്‍ പിഞ്ചുബാലികയെ സാമൂഹിക സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശാനുസരണമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മനുഷ്യാവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here