Connect with us

Gulf

നിരോധിത മരുന്ന്‌; 60 ഇന്ത്യക്കാർ ദമ്മാം ജയിലിൽ

Published

|

Last Updated

­ദമ്മാം: സഊദിയി­ൽ നി­രോ­ധി­ച്ച നാ­ർ­കോ­ട്ടി­ക്‌ ഘ­ട­ക­ങ്ങ­ള­ടങ്ങി­യ മ­രു­ന്നു കൊണ്ട്‌ വ­ന്ന­തി­ന്റെ പേ­രിൽ വി­മാ­ന­ത്താ­വ­ള­ത്തിൽ പി­ടി­ക്ക­പെ­ട്ട 60 ൽപ­രം ഇ­ന്ത്യ­ക്കാർ ദമ്മാം ജ­യി­ലു­​ണ്ടെന്ന്‌ ജയിൽ മോ­ചി­തനാ­യ വെങ്കിടേഷ്‌ മൂർത്തി പറഞ്ഞു.
പ­ലരു­ം മ­റ്റു­ള്ള­വർ­ക്കു വേ­ണ്ടിയാ­ണ്‌ മ­രു­ന്നു കൊ­ണ്ട്‌ വന്ന്‌
പിടിക്കപ്പെട്ട്‌ 40 ദി­വ­സ­ത്തിന­കം ചി­കി­ത്സാർ­ത്ഥ­മാണ്‌ എ­ന്നു തെ­ളി­യി­ക്കു­ന്ന രേ­ഖ­കൾ ജ­ന­റൽ ഇൻ­വെ­സ്റ്റി­ഗേ­ഷൻ ആ­ന്റ്‌ പ്രോ­സി­ക്യൂ­ഷൻ വ­കു­പ്പി­നു സ­മർ­പി­ച്ചി­രി­ക്കണം. അല്ലാ­ത്ത പ­ക്ഷം കോ­ട­തി­യി­ലേ­ക്കു കേ­സ്‌ കൈ­മാ­റു­ക­യും തട­വു ശിക്ഷ­ക്കു വി­ധേ­യ­മാവേണ്ടി വരികയും ചെയ്യുമെന്ന്  വി­ദ­ഗ്‌­ദർ മു­ന്ന­റി­യി­പ്പ്‌ നൽ­കു­ന്നു. നാർ­കോ­ട്ടി­ക്‌ ഘ­ട­ക­ങ്ങ­ള­ടങ്ങി­യ മ­രു­ന്നു കൊ­ണ്ട്‌ വ­രു­ന്ന­വർ അം­ഗീകൃ­ത ആ­ശു­പ­ത്രി­ക­ളിൽ അം­ഗീ­കൃ­ത ഡോ­ക്ടർ­മാ­രു­ടെ കീ­ഴിൽ ചി­കി­ത്സി­ക്കു­ന്ന­വ­രാ­ണെ­ന്ന് തെ­ളി­യി­ക്കുന്ന മെ­ഡി­ക്കൽ സർ­ട്ടി­ഫി­ക്കറ്റ്‌, മെ­ഡി­ക്കൽ റി­പ്പോർ­ട്ട്‌,ചി­കി­ത്സ രേ­ഖ­കൾ, കൈവ­ശം വെ­ച്ചി­രി­ക്ക­ണമെന്ന്​‍്‌ സൗ­ദി ഫു­ഡ്‌ ആന്റ്‌ ഡ്ര­ഗ്‌­സ്‌ വ്യ­ക്ത­മാ­ക്കു­ന്നു. രേഖ­ക്കു ആ­റു­മാ­സ­ത്തിൽ കു­റ­യാ­ത്ത കാ­ലാ­വ­ധി­വേ­ണം.  ഹജ്ജിനു വരുന്നവർ ഇത്ത­രം മ­രു­ന്നു കൊണ്ട്‌ പോ­വു­ന്നു­വെങ്കിൽ ഹ­ജ്ജ്‌ മി­ഷനിൽ നിന്ന് മുൻ കൂ­ട്ടി അ­നു­വാ­ദം നേ­ടി­യി­രി­ക്കണം. മ­രു­ന്നി­ന്റെ അള­വ്‌ അ­വ ഉ­പ­യോഗ ,ക്രമം ബാ­ക്കി വ­രു­ന്ന മ­രു­ന്നി­ന്റെ വിവ­രം എല്ലാം ബ­ന്ധ­പ്പെ­ട്ട വ­രെ അ­റി­യി­ക്ക­ണ­മെ­ന്ന്‌ വ്യ­സ്ഥ­യുണ്ട്‌.
മേൽ­പ­റ­യ­പ്പെ­ട്ട രേ­ഖ­ക­ളില്ലാ­തെ പി­ടി­ക്ക­പെ­ട്ടാൽ മോ­ചി­പ്പി­ക്ക­പെ­ടാൻ ഏ­റെ ക­ട­മ്പ­ക­ളാ­ണു­ള്ള­ത്‌. മെ­ഡി­ക്കൽ സർ­ട്ടി­ഫി­ക്ക­റ്റ്‌, മ­രു­ന്നി­ല­ട­ങ്ങി­യ ഘ­ട­ക­ങ്ങൾ വ്യ­ക്ത­മാ­ക്കുന്ന ഡോ­ക്ട­റിൽ നി­ന്നു­ള്ള രേ­ഖ, ഇ­ന്ത്യൻ വിദേ­ശ മ­ന്ത്രാ­ല­ത്തി­ൽ നിന്ന് അറ്റ­സ്‌ റ്റ്‌ ചെ­യ്യുക­യും അ­റ­ബി­യി­ലേ­ക്കു തർ­ജ­മ ചെയ്‌­ത ശേ­ഷം റി­യാ­ദി­ലെ എം­ബ­സി­യി­ൽ നിന്ന് കൂടി അ­റ്റ­സ്റ്റേ­ഷൻ നേ­ടണം. തു­ടർ­ന്ന്‌ ഇ­ന്ത്യൻ എം­ബ­സി­യിൽ നി­ന്നും പി­ന്നീ­ട്‌ വിദേ­ശ മ­ന്ത്രാ­ല­യ­ത്തി­നു കീ­ഴി­ലു­ള്ള ശാ­ഖ­യി­ൽ നിന്നും അ­റ്റ­സ്റ്റേ­ഷൻ നേ­ടി കേ­സ്‌ അ­ന്വേഷ­ണം ന­ട­ത്തു­ന്ന സൗ­ദി ജ­ന­റൽ ഇൻ­വെ­സ്‌­റ്റി­ഗേ­ഷൻ ആന്റ്‌ പ്രോ­സി­ക്യൂ­ഷ­നു സ­മർ­പി­ക്കണം.

Latest