Connect with us

National

പെട്രോൾ പമ്പിലെ കാർഡ് ഉപയോഗം: ഉപഭോക്താക്കളിൽ നിന്നും പമ്പുടമകളിൽ നിന്നും അധിക ചാർജ് ഇൗടാക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍ ബങ്കുകളില്‍ നിന്ന് ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുമ്പോള്‍ നല്‍കേണ്ടിവരുന്ന അധികാ ചര്‍ജ് എണ്ണക്കമ്പനികള്‍ വഹിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. പെട്രോള്‍ ബങ്ക് ഉടമകളില്‍ നിന്നോ ഉപഭോക്താക്കളില്‍ നിന്നോ ഈ തുക ഇൂടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബാങ്കുകളും എണ്ണക്കമ്പനികളും തമ്മില്‍ ധാരണയുണ്ടാക്കും.

കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുമ്പോള്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റൈറ്റ് എന്ന പേരില്‍ പെട്രോള്‍ പമ്പുടമകളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനം വിവാദമായിരുന്നു. ഇതിന് പിന്നാലെ ബങ്കുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പമ്പുടമകള്‍ തീരുമാനമെടുത്തതോടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. പമ്പുടമകളില്‍ നിന്ന് പണം ഈടാക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് പമ്പുടമകള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്.