Connect with us

Qatar

ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു

Published

|

Last Updated

ദോഹ: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായിരുന്ന കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാരുടെ വിയോഗം സമുദായത്തിന് തീരാ നഷ്ടമാണെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മതപരമായും രാഷ്ട്രീയമായും സാമുദായിക സംഘശക്തിയെ ഐക്യത്തില്‍ കൊണ്ടുപോകുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കേരള ഇസ്‌ലാമിക് സെന്റര്‍, കെ എം സി സി, കടമേരി റഹ്മാനിയ അറബിക് കോളജ് കമ്മിറ്റി, എസ് കെ എസ് എസ് എഫ് സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സലീം നാലകത്ത്, മുഹമ്മദലി ഖാസിമി, ഇസ്മാഈല്‍ ഹുദവി, പുത്തലത്ത് അഹമ്മദ്, ഹുസൈന്‍ റഹ്മാനി സംസാരിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് സാബിക്ക് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

Latest