Connect with us

National

ബീഹാറില്‍ സിഐഎസ്എഫ് ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ച്‌കൊന്നു

Published

|

Last Updated

പട്‌ന: ബീഹാറിലെ ഔറംഗബാദില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അര്‍ധസൈനികര്‍ കൊല്ലപ്പെട്ടു. സിഐഎസ്എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഔറംഗബാദ് ജില്ലയിലെ താപ വൈദ്യുതി നിലയത്തിലാണ് ദാരുണ സംഭവമുണ്ടായത്.

ബീഹാറിലെ നാബിംഗര്‍ പവര്‍ ജനറേഷന്‍ കമ്പനി ലിമിറ്റഡ് യൂണിറ്റിലെ ഹെഡ് കോണ്‍സ്റ്റബിളായ ബല്‍വീര്‍ സിംഗാണ് ഇന്ന് ഉച്ചയ്ക്ക് 12:30തോടു കൂടി സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തത്. മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമാണ്? കൊല്ലപ്പെട്ടത്. ഇതില്‍ മൂന്ന് പേര്‍ സംഭവ സ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

അവധി അനുവദിക്കാത്തതില്‍ അരിശംപൂണ്ടാണ് ബല്‍വീര്‍ സിംഗ് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന് എസ്.പി സത്യപ്രകാശ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ബല്‍വീര്‍ സിംഗിനെ പോലീസ് അറസ്റ്റ്‌ചെയതു. രണ്ട് മാസത്തെ യോഗ കോഴ്‌സ് കഴിഞ്ഞ് എത്തിയതായിരുന്നു ബല്‍ബീര്‍ സിംഗ്.
പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ലെന്ന് ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പ് നടത്തണമെന്നത് മാത്രമാണ് തന്റെ ആവശ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Latest