Connect with us

Palakkad

ഓട്ടോ സ്റ്റാന്‍ഡിനെ ചൊല്ലി തര്‍ക്കം; മണ്ണാര്‍ക്കാട്ടെ ഗതാഗത പരിഷ്‌കാരത്തിന് സര്‍വ പിന്തുണ

Published

|

Last Updated

മണ്ണാര്‍ക്കാട്ടെ ഗതാഗത പരിഷ്‌കാരത്തെ കുറിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന യോഗം.

മണ്ണാര്‍ക്കാട്: ജനുവരി ഒന്നുമുതല്‍ ് നഗര പരിധിയില്‍ നടപ്പാക്കാനുദ്ദേശിച്ച ഗതാഗത പരിഷ്‌കാരത്തിന് വിവിധ സംഘടനകളുടെ യോഗത്തില്‍ സംയുക്ത പിന്തുണ.
ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ബസ് സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികള്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു ദിവസം നീണ്ടുനിന്ന വ്യത്യസ്ത യോഗങ്ങളിലാണ് ഗതാഗത പരിഷ്‌കാരം തര്‍ക്കങ്ങള്‍ ഒഴിവാക്കി നടപ്പാക്കാന്‍ ധാരണയായത്.

നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് നഗരസഭാ സ്റ്റിക്കര്‍ പതിക്കാനും, അനധികൃതമായി പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും, ഓട്ടോ സ്റ്റാന്‍ഡുകള്‍ ക്രമീകരിക്കാനും തീരുമാനമായി.
കോടതിപ്പടിയിലെ ബസ് സ്റ്റാന്റ് മുന്‍ധാരണ പ്രകാരം പി ഡബ്ലിയു ഡി ഓഫീസ് പരിസരത്തേക്ക് മാറ്റി താത്കാലിക വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിക്കാനും, എത്രയും പെട്ടെന്ന് കംഫര്‍ട് സ്റ്റേഷന്‍ ഉള്‍പ്പെടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാനും തീരുമാനിച്ചു.

മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ലോകബേങ്ക് സഹായത്തോടെ ആധുനിക കംഫര്‍ട് സ്റ്റേഷന്‍ നിര്‍മിക്കാനും, ബസ് സ്റ്റാന്‍ഡിനകത്തെ ഓട്ടോ സ്റ്റാന്റ് കൃഷിഭവന്‍ സമീപത്തേക്ക് മാറ്റാനും തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ബസ് സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികളില്‍ ഒരുവിഭാഗം എതിര്‍പ്പുമായി രംഗത്ത് എത്തി.

നഗരസഭ എടുത്തപത്ത് ഗതാഗത പരിഷ്‌കാര തീരുമാനങ്ങളില്‍ തര്‍ക്കമില്ലാതെ അതുപോലെ നടപ്പാക്കാനും ധാരണയായി. മിനിസിവില്‍ സ്റ്റേഷനുമുമ്പിലെ ഗതാഗത കുരിക്കിനിടയാക്കുന്ന ഓട്ടോ സ്റ്റാന്‍ഡ് മാറ്റണമെന്നും, ആശുപത്രിപ്പടിയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് പാലക്കാട് ഭാഗത്തേക്കുളള റോഡില്‍ നീക്കി സ്ഥാപിക്കണമെന്ന ആവശയവുമുയര്‍ന്നു. റോഡിലെകൈയേറ്റങ്ങളൊഴിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും, പളളിപ്പടിയില്‍ നിന്നും ഞെട്ടരക്കടവ് റോഡില്‍ മിനി സിവില്‍ സ്റ്റേഷനുസമീപം ചേരുന്ന റോഡ് ഗതാഗത യോഗ്യമാക്കി കോടതിപ്പടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും, റോഡരിക് കൈയേറി തെരുവ് കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കണമെന്നാവശ്യം വ്യാപാരി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.ആര്‍ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ കെ സി അബ്ദുര്‍റഹിമാന്‍, സിറാജുദ്ദീന്‍, സലീം, മന്‍സൂര്‍, സി കെ അഫ്‌സല്‍, പി എം ജയകുമാര്‍, ഇബ്രാഹിം, എന്‍ കെ സുജാത, പ്രേംലാല്‍, നുസ്‌റത്ത്, ഷഹന, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ പി ആര്‍ സുരേഷ്, കെ പി മസൂദ്, പരമശിവന്‍, എ അയ്യപ്പന്‍, കൃഷ്ണകുമാര്‍, ഉണ്ണി കൃഷണന്‍, റഫീക്ക് നെല്ലിപ്പുഴ, മുഹമ്മദാലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാസിത്ത് മുസ് ലിം, ജനറല്‍ സെക്രട്ടറി രമേഷ്, ബൈജുരാജേന്ദ്രന്‍, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളായ നാസര്‍ റെയിന്‍ബൊ, സി സന്തോഷ് എന്‍ ആര്‍ ചിന്മയാനന്ദന്‍ സംസാരിച്ചു.

Latest