Connect with us

Palakkad

ജിഷ്ണുവിന്റെ മരണം: അന്വേഷണം പ്രഹസനമാക്കിയാല്‍ പ്രക്ഷോഭം-ആം ആദ്മി

Published

|

Last Updated

പാലക്കാട്: സ്വാശ്രയ കോളജുകളുടെ വിദ്യാര്‍ഥികളുടെ പീഡനം തടയാന്‍ സര്‍ക്കാര്‍തല സമിതി രൂപവത്ക്കരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പാമ്പാടി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം ഒറ്റപ്പെട്ടസംഭവമല്ല. സംസ്ഥാനത്തെ മിക്ക സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളുടെയും അവസ്ഥ ഇത് തന്നെയാണെന്നും ഇത്തരം കോളജുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പരിശോധിക്കാന്‍ യാതൊരു സംവിധാനങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സഹാചര്യത്തില്‍ കോളജുകളുടെ നിലവാരവും പ്രവര്‍ത്തനരീതികളും വിദ്യാര്‍ഥികളുടെ പരാതികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥിര സമിതിവേണമെനനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയുും സാങ്കേതിക സര്‍വകലാശാലയുടെയും അധ്യാപകരുടെയും വിദ്യാര്‍ഥി പ്രതിനിധികളെ സമിതിയില്‍ ഉള്‍പ്പെടുത്തണം. ജിഷ്ണുവിന്റെ ദൂരൂഹ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെനടപടി സ്വീകരിക്കണം,. അല്ലാത്ത പക്ഷം ആം ആദ്മി പാര്‍ട്ടി സമരത്തിനിറങ്ങും.
പത്രസമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍ കാര്‍ത്തികേയന്‍,യൂത്ത് വിംഗ് സെക്രട്ടറി ശ്യാംകുമാര്‍, തൃശൂര്‍ ജില്ലാ നിരീക്ഷകന്‍ ടി വേണുഗോപാല്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest