Connect with us

Kerala

സര്‍ക്കാരും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മില്‍ പോരാണെന്നത് ചിലരുടെ മനഃപായസം മാത്രമാണെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാരും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മില്‍ പോരാണെന്നത് ചിലരുടെ മനഃപായസം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അഴിമതി അന്വേഷണങ്ങളില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണ്. പരാതി ലഭിച്ചാല്‍ അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കും. അന്വേഷണം പാടില്ലെന്ന് പറയുന്ന സമീപനം സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

സര്‍ക്കാരും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മില്‍ പോരാണെന്നത് ചിലരുടെ മനഃപായസം മാത്രമാണ്.
അഴിമതി അന്വേഷണങ്ങളില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണ്. പരാതി ലഭിച്ചാല്‍ അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കും. അന്വേഷണം പാടില്ലെന്ന് പറയുന്ന സമീപനം സര്‍ക്കാരിനില്ല. അന്വേഷണത്തിന്റെ ഭാഗമായി എന്ത് നിഗമനത്തില്‍ എത്തുന്നോ അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി ഉണ്ടാകും. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായി നടക്കണം. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെടില്ല.
ഉയര്‍ന്നു വന്ന കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷമുണ്ടായി.

അതില്‍ സഹപ്രവര്‍ത്തകര്‍ക്ക് വികാരമുണ്ടാകുന്നത് സ്വാഭാവികമാണ്. അത് മനസ്സിലാക്കാം. എന്നാല്‍ അതിനുമപ്പുറം അവരുടെ നടപടി അതിരുകടന്നു. ഒരുതരം പ്രക്ഷോഭ രീതിയിലേക്ക് വന്നു. വികാരം പ്രകടിപ്പിക്കാന്‍ അവസരമുണ്ട്. സര്‍ക്കാരിനോട് കാര്യങ്ങള്‍ പറയാം. ഞങ്ങളാരും അഭിപ്രായങ്ങള്‍ കേള്‍ക്കാത്തവരോ സ്വീകരിക്കാത്തവരോ അല്ല. കേരളത്തില്‍ വിജിലന്‍സ് അന്വേഷണം ആദ്യമായല്ല. അന്വേഷണത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. കേരള ചരിത്രത്തില്‍ നടക്കാത്തതാണത്. അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതാത്തതാണ്. അതു കൊണ്ടു തന്നെ തുറന്ന മനസോടെയും നിലപാടില്‍ അയവില്ലാതെയും കാര്യങ്ങള്‍ സംസാരിച്ചു. അതു കഴിഞ്ഞ് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലവിലില്ല. ഉണ്ടായിക്കാണാന്‍ ചിലര്‍ക്ക് ആഗ്രഹമുണ്ട്. അത്തരം ദുരാഗ്രഹങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവരോട് സഹതപിക്കുന്നു.