കുവൈത്തിലെ മസ്ജിദുകളിലെ ഇമാമുമാര്‍ നിയമത്തിന് അതീതരല്ല

Posted on: January 12, 2017 12:02 pm | Last updated: January 12, 2017 at 12:02 pm
SHARE

കുവൈത്ത് സിറ്റി: ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ഇമാമുമാരും ഖത്വീബുമാരും മറ്റ് ജീവനക്കാരും സര്‍ക്കാര്‍ നിയമസംവിധാനത്തിനു കീഴിലാണെന്നും അവരുടെ വ്യക്തിപരമായ ആശയങ്ങളോ ആദര്‍ശ ധാരയോ ജോലിസ്ഥലത്ത് പ്രാവര്‍ത്തികമാക്കാന്‍ അനുവദിക്കില്ലെന്നും കുവൈത്ത് ഔഖാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് അസദ് ഇമാദി വ്യക്തമാക്കി.

‘നിങ്ങള്‍ സലഫിയോ ഇഖ്‌വാനിയോ ആവാം, പക്ഷെ അത് മസ്ജിദിനും ഓഫീസിനും പുറത്ത് മാത്രം. മസ് ജിദിനും ഓഫീസിനും അകത്ത് നിങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. അവിടെ നിങ്ങള്‍ സര്‍ക്കാര്‍ നയങ്ങളും പോളിസിയും പദ്ധതിയുമാവണം നടപ്പാക്കേണ്ടത്’ അദ്ദേഹം ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇസ്‌ലാമിക മൂല്യങ്ങളിലൂന്നിയ സമാധാനപരമായ ജീവിതത്തിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മക്കായി പ്രവര്‍ത്തിക്കാനുള്ള പ്രചോദനമാവണം ഇമാമുമാര്‍ ജനങ്ങള്‍ക്ക് നല്‍കേണ്ടത്. അല്ലാതെ വൈകാരികമായി ഇളക്കി വിട്ട് വിപ്ലവം സൃഷ്ടിക്കാനും അരാജകത്വം വളത്താനുമല്ല അവര്‍ പ്രവര്‍ത്തിക്കേണ്ടത് അദ്ദേഹം ജീവനക്കാരെ ഓര്‍മ്മപ്പെടുത്തി.

ചില ഇമാമുമാരുടെ അതിരുവിട്ട ഖുത്വുബ പ്രഭാഷണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും അസഹിഷ്ണുതയും ഉണ്ടാക്കുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്് ഔഖാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here