Connect with us

Gulf

സഊദി വിദേശ വിസ സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ മാത്രം

Published

|

Last Updated

ദമ്മാം: സഊദിയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കാനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി. സ്വദേശി വല്‍കരണത്തിന്റെ ഭാഗമായി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. സ്വദേശികള്‍ക്ക് വേണ്ടി 45 ദിവസം പരസ്യം നല്‍കി ലഭിച്ചില്ലെങ്കില്‍ മാത്രമേ ഇനി വിദേശ റിക്രൂട്ട്‌മെന്റ് സാധ്യമാകൂ.

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവു വരുന്ന തസ്തികകള്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് പോര്‍ട്ടലായ ത്വാഖത്തില്‍ പരസ്യപ്പെടുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. പരസ്യപ്പെടുത്തിയിട്ടും യോഗ്യരായവരെ കണ്ടെത്താനായില്ലെങ്കില്‍ മാത്രമാണ് വിദേശങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം വിസ അനുവദിക്കുക. ഇതുവരെയുണ്ടായിരുന്ന 14 ദിവസമാണ് 45 ആയി ഉയര്‍ത്തിയത്.