ജിഷ്ണുവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Posted on: January 12, 2017 10:18 am | Last updated: January 12, 2017 at 1:03 pm

വടകര: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മകന്റെ മരണത്തിന്റെ ഉത്തരവാദികള്‍ കോളജ് മാനേജ്‌മെന്റാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മൂന്നോട്ട് പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മന്ത്രി ടി.പി. രാമകൃഷ്ണനും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കും.