സ്വാശ്രയ കോളജുകള്‍ക്ക് അംഗീകാരം നല്‍കിയത് പരിശോധിക്കണം: പി കെ ബിജു

Posted on: January 12, 2017 12:35 am | Last updated: January 12, 2017 at 12:35 am
SHARE

വടക്കഞ്ചേരി: ആള്‍ ഇന്‍ഡ്യ കൗണ്‍സില്‍ഫോര്‍ടെക്‌നിക്കല്‍ എജ്യുക്കേഷന്‍മുന്നോട്ട്‌വെച്ച മാര്‍ക്ഷ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയുംചെയ്യുന്ന സംസ്ഥാനത്തെ സ്വാശ്രയകോളജുകള്‍ക്ക് അംഗീകാരം നല്‍കിയ നടപടികേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പി കെ ബിജു എം പി ആവശ്യപ്പെട്ടു. സ്വാശ്രയ കോളജുകള്‍ക്ക്അംഗീകാരം നല്‍കുന്നതിനുള്ളമാര്‍ഗ്ഗരേഖആള്‍ ഇന്ത്യകൗണ്‍സില്‍ ഫോര്‍ ടെക്‌നികല്‍ എജ്യുക്കേഷന്‍ എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുന്നുണ്ട്.

ഇതില്‍ചൂണ്ടിക്കാണിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളുംസ്വാശ്രയകോളജ് അധികൃതര്‍കര്‍ശനമായും പാലിക്കുന്നുണ്ടോയെന്നും ഉറപ്പ്‌വരുത്തണമെന്നും, ഇതിനായി പ്രത്യേകം അന്വേഷണം സംഘടിപ്പിക്കണമെന്നും എം പി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിനും, ആള്‍ ഇന്‍ഡ്യ കൗണ്‍സില്‍ഫോര്‍ടെക്‌നികല്‍ എജ്യുക്കേഷന്‍ചെയര്‍മാനും കത്ത് നല്‍കിയതായും എം പിഅറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here