Connect with us

Gulf

മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കാന്‍ നീക്കം

Published

|

Last Updated

മസ്‌കത്ത്: നിക്ഷേപിക്കുന്ന മാലിന്യത്തിന് സെസ് ഏര്‍പ്പെടുത്താന്‍ നീക്കം. മാലിന്യ ശേഖരണ – സംസ്‌കരണ മേഖലയെ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നികുതി എന്ന് മുതല്‍ ഈടാക്കും എന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും പഠനം പൂര്‍ത്തിയായതായി ഒമാന്‍ എന്‍വയര്‍മെന്റ് സര്‍വീസസ് കമ്പനി (ബീഹ്) അധികൃതര്‍ വ്യക്തമാക്കി.

വന്‍കിട സ്ഥാപനള്‍ക്കുമായിരിക്കും നഗരത്തില്‍ താമസിക്കുന്നവര്‍ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ മാലിന്യ നികുതി നല്‍കേണ്ടി വരിക. ഒരാള്‍ക്ക് ശരാശരി 1.600 റിയാല്‍ വരെ മാസത്തില്‍ നികുതിയിനത്തില്‍ അടക്കേണ്ടി വരുമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ബീഹ് വ്യക്തമാക്കി. എന്നാല്‍, സെസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാറിന് മാത്രമാണ് തീരുമാനമെടുക്കാന്‍ സാധിക്കുകയെന്നും നികുതി ഈടാക്കുന്നത് ബീഹ് വിഭാഹഗത്തിന് കീഴില്‍ ആയിരിക്കില്ലെന്നും അവര്‍ അറിയിച്ചു.
രാജ്യാന്തര തലത്തില്‍ നടപ്പിലാക്കി വരുന്ന പൊലൂട്ടര്‍ പെയ് പ്രിന്‍സിപ്പല്‍ (പി പി പി) ഒമാനിലും പ്രാബല്യത്തില്‍ കൊണ്ടുവരനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ആരോഗ്യ മേഖലയില്‍ നിന്നുള്ള മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ചെലവ് ആശുപത്രിയില്‍ നിന്നു തന്നെ നികുതി വഴി ഈടാക്കുന്ന രീതിക്കാണം രൂപം നല്‍കുന്നതെന്ന് ബീഹ് വക്താവ് മുഹമ്മദ് അല്‍ ഹര്‍ത്തി പറഞ്ഞു.
നിര്‍മാണം, കൃഷി, വാണിജ്യം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വന്‍ തോതില്‍ മാലിന്യങ്ങളാണ് ഇപ്പോള്‍ നഗരസഭകള്‍ ശേഖരിക്കുന്നത്. ഇത് നിര്‍മാര്‍ജനം ചെയ്യുന്നതിന് വലിയ തുക ചെലവഴിക്കേണ്ടി വരുന്നു.