Connect with us

Gulf

ഒമാനില്‍ ജോലി: 90 ശതമാനം വിദേശികളും സംതൃപ്തര്‍

Published

|

Last Updated

മസ്‌കത്ത്: ഒമാനില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ സംതൃപ്തരെന്ന് പഠനം. തൊഴില്‍ സാഹചര്യത്തില്‍ 67.6 ശതമാനം പേരും സന്തോഷം കണ്ടെത്തുമ്പോള്‍ തൊഴില്‍ ഗുണങ്ങളില്‍ 90 ശതമാനം ആളുകളും സംതൃപ്തരാണെന്ന് എച്ച് എസ് ബി സി എക്‌സ്പാറ്റ് എക്‌സ്‌പ്ലോര്‍ സര്‍വെ വ്യക്തമാക്കുന്നു. വിദേശത്ത് ലക്ഷ്യങ്ങള്‍ നേടുന്നത് സംബന്ധിച്ചായിരുന്നു എച്ച് എസ് ബി സിയുടെ സര്‍വെ.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ പ്രവാസം നയിക്കുന്ന 27,000 പേരില്‍ നിന്ന് അഭിപ്രായങ്ങളെടുത്താണ് സര്‍വെ നടത്തിയിരിക്കുന്നത്. ഒമ്പതാം തവണയാണ് പഠനം നടക്കുന്നത്.
നിലവില്‍ തൊഴിലെടുക്കുന്ന രാജ്യത്തെ അധികരിച്ചായിരുന്നു ചോദ്യങ്ങള്‍. പുതിയ കഴിവുകള്‍, ജീവിത ക്രമം, ജോലി സംസ്‌കാരം, കരിയര്‍ പുരോഗതി, തൊഴില്‍ ആനുകൂല്്യങ്ങള്‍ – പാക്കേജുകള്‍, വരുമാന വീക്ഷണം, സാധ്യതകള്‍ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ ആനുകൂല്യങ്ങള്‍ – പാക്കേജുകള്‍ എന്നിവയില്‍ തൊഴിലാളിക്ക് ഏറ്റവും ഗുണകരമായ സാഹചര്യം നിലനില്‍ക്കുന്നത് സഊദി അറേബ്യയിലാണ്, 95 ശതമാനം. മൂന്ന് സ്ഥാനത്താണ് ഒമാന്‍, 94 ശതമാനം, പട്ടികയില്‍ ഉള്ള ജി സി സി രാജ്യം യു എ ഇയാണ്.

 

Latest