Connect with us

National

തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ വെടിവയ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു: മൂന്നുപേര്‍ക്ക് പരിക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിലുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മിഡ്‌നാപ്പുര്‍ ജില്ലയില്‍ ഖരഗ്പൂരിലെ തൃണമൂല്‍ ഓഫീസിലായിരുന്നു വെടിവയ്പ് നടന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഓഫീസിലെത്തിയ അജ്ഞാതര്‍ ബോംബെറിഞ്ഞശേഷം അവിടെയുണ്ടായിരുന്നവര്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പൂജ നായിഡുവിന്റെ ഭര്‍ത്താവ്, ധര്‍മ റാവു(25) എന്നിവരാണ് കൊല്ലപ്പെട്ടത്.

മുഖം മറച്ചായിരുന്നു ആക്രമികള്‍ എത്തിയത്. ഓഫീസിന് പുറത്ത് ബോംബ് പൊട്ടിച്ചതിന് ശേഷമാണ് ആക്രമികള്‍ ഓഫീസിനകത്തേക്ക് പ്രവേശിച്ചത്. ആക്രമണത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വെസ്റ്റ് മിഡ്‌നാപൂര്‍ എസ്പി ഭാരതി ഘോഷ് പറഞ്ഞു.

 

---- facebook comment plugin here -----

Latest