ഖത്വറിലെ സ്ഥാപനത്തില്‍ നിന്നും ഇന്ത്യക്കാര്‍ 188 കോടി തട്ടിയെന്നു റിപ്പോര്‍ട്ട്‌

Posted on: January 11, 2017 7:30 pm | Last updated: January 11, 2017 at 7:30 pm
SHARE

ദോഹ: ഖത്വറിലെ ബിസിനസ് സ്ഥാപനത്തില്‍ നിന്നും ഇന്ത്യക്കാരായ പിതാവും മകനും ചേര്‍ന്ന് 188 കോടി രൂപക്ക് തുല്യമായ തുക തട്ടിയെടുത്ത് കബളിപ്പിച്ചതായി റിപ്പോര്‍ട്ട്. ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്നും അഹ്്മദാബാദ് കേന്ദ്രീകരിച്ചു ആര്‍ഡര്‍ ഇന്റര്‍ നാഷനല്‍, ആര്‍ഡര്‍ ഗ്ലോബല്‍, കെം ഏജ് ഇന്റര്‍നാഷനല്‍ എന്നീ സ്ഥാനപങ്ങള്‍ നടത്തുന്ന ഭരത്ഷാക്കും മകന്‍ ഫെനിലിനുമെതിരെയാണ് ഖത്വര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ വസ്ത്രപൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മുന്‍തസാത് ഖത്വര്‍ എന്നാണ് കബളിപ്പിക്കപ്പെട്ട സ്ഥാപനത്തിന്റെ പേരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 ഒക്്‌ടോബറിനും 2016 ജൂണിനുമിടയില്‍ ഖത്വറിലെ സ്ഥാപനത്തില്‍ നിന്നും സോപ്പ് നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയ വകയിലുള്ള പണം നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി. പല തവണ ആവശ്യപ്പെട്ടെങ്കിലും പണം നല്‍കാന്‍ ഭരത്ഷായും മകനും തയാറായില്ലെന്നാണ് പരാതിയെന്ന് വസ്ത്രപൂര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആര്‍ഡര്‍ ഗ്രൂപ്പ് കമ്പനിക്കെതിരെ ഇതാദ്യമായല്ല പരാതിയെന്നും മുമ്പും ചില സാമ്പത്തിത കബളിപ്പിക്കല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നവംബറില്‍ ഹോംഗ്രൗണ്‍ സോപ്പ് കമ്പനി ആര്‍ഡര്‍ കമ്പനിക്കെതിരെ നവരംഗ്പുര സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
58 കോടി ലഭിക്കാനുണ്ടെന്നു കാണിച്ചായിരുന്നു പരാതി. ഈ കേസ് നരന്‍പുര സ്റ്റേഷനിലേക്കു മാറ്റിയിട്ടുണ്ട്. ഈ കേസില്‍ ഫെനില്‍ അറസ്റ്റിലായിരുന്നു. ഭരത്ഷാ മുന്‍കൂര്‍ ജാമ്യം നേടി.

 

LEAVE A REPLY

Please enter your comment!
Please enter your name here