Connect with us

Gulf

കുവൈത്തില്‍ വിളക്ക് കാലുകളില്‍ സിസിടിവി ക്യാമറ വരുന്നു

Published

|

Last Updated

കുവൈത്ത് സിറ്റി: പൊതുസഥലങ്ങളിലെ തെരുവ് വിളക്ക് കാലുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റ് നിര്‍ദ്ദേശം അനുസരിച്ചാണ് പദ്ധതി. പുതിയ പദ്ധതി പ്രധാനമായും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാനാണ് ഉപയോഗിക്കുക. വാഹനമോടിക്കുന്നവരുടെ ചിത്രമടക്കം ഉടനെത്തന്നെ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ എത്തുന്ന വിധം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശക്തിയേറിയ ക്യാമറകളാണ് സ്ഥാപിക്കുന്നത്.

കുവൈത്തിന്റെ എല്ലാ പ്രധാന ഏരിയകളും കവര്‍ ചെയ്യുന്ന വിധമായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. അതിനിടെ, ഇനിമേല്‍ അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കേസുകളില്‍ ക്യാമറയിലൂടെയോ നേരിട്ടോ പിടിയിലായാല്‍ വിദേശിയാണെങ്കില്‍ നാട് കടത്തുകയും, സ്വദേശിയാണെങ്കില്‍ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്ന് ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.