ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചത് ബിസിനസ് രംഗത്തും ഉണര്‍വുണ്ടാക്കും

Posted on: January 11, 2017 9:52 am | Last updated: January 11, 2017 at 9:52 am
SHARE

മക്ക: ഹജ്ജ് ഉംറ ക്വാട്ട വര്‍ധിപ്പിച്ചതോടെ അത് സഊദി സമ്പദ് വ്യവസ്ഥക്ക് കൂടി സഹയകമാവും. ഹറം വികസനത്തിന്റെ ഭാഗമായി ആഭ്യന്തര തീര്‍ത്ഥാടകരില്‍ 50 ശതമാനവും വിദേശികളില്‍ 20 ശതമാനവും കുറവ് വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തെ ബിസിനസ് നഷടം 60 മില്യന്‍ റിയാലാണെന്ന് മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മാഹിര്‍ ജമാല്‍ പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ മക്കയെയും മദീനയേയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വേ കൂടി വരുന്നതോടെ ഗതാഗതമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ എത്ര പേരെ ഉള്‍ക്കൊള്ളാനും മക്കക്ക് കഴിയും. വിവിധ രാജ്യങ്ങളുമായുള്ള ഹജ്ജ് ചര്‍ച്ച പുരോഗമിക്കുകയാണ്. ഇത് ബിസിനസ് രംഗത്തും നല്ലൊരു ഉണര്‍വിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തീര്‍ത്ഥാടകരായിരുന്നു 2016 ലേത്.

LEAVE A REPLY

Please enter your comment!
Please enter your name here