Connect with us

Health

തലച്ചോറിലെ കോശങ്ങളുടെ ക്ഷതം ഭേദമാക്കാന്‍ കഴിയുമെന്ന് പഠനം

Published

|

Last Updated

കൊച്ചി: സ്റ്റെം സെല്‍ തെറാപ്പികൊണ്ട് തലച്ചോറിലെ കോശങ്ങളുടെ ക്ഷതം ഭേദമാക്കാന്‍ കഴിയുമെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ന്യൂറോളജിക്കലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും രോഗികള്‍ക്കും, അഡള്‍ട്ട് സ്റ്റെം സെല്‍ തെറാപ്പി പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മന്ദഗതിയിലായ മാനസിക വളര്‍ച്ച, മസ്‌കുലര്‍ ഡിസ്ട്രഫി, നട്ടെല്ലിലെ പരുക്ക്, പക്ഷാഘാതം, ബ്രെയ്ന്‍ സ്‌ട്രോക്ക്, സെറിബെലര്‍ അറ്റാക്‌സിയ, മറ്റ് ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിങ്ങനെയുള്ള രോഗാവസ്ഥകള്‍ക്കുള്ള ഏറ്റവും പുതിയ ചികിത്സാ മാര്‍ഗമായി ഉയര്‍ന്നു വരികയാണ് സ്റ്റെം സെല്‍ തെറാപ്പി. മോളിക്യൂളര്‍, സ്ട്രക്ചറല്‍, ഫംഗ്ഷനല്‍ തലത്തില്‍ തന്നെ കേടായ തലച്ചോറിലെ കോശങ്ങളെ ഭേദപ്പെടുത്താനുള്ള കഴിവ് ഈ ചികിത്സക്ക് ഉണ്ടെന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്റ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും സിയോണിലെ എല്‍ടിഎംജി ഹോസ്പിറ്റല്‍ ആന്റ് എല്‍ടി മെഡിക്കല്‍ കോളജ് പ്രൊഫസറും ഹെഡ് ഓഫ് ന്യൂറോസര്‍ജറിയുമായ ഡോ.അലോക് ശര്‍മ്മ പറഞ്ഞു.
ലളിതവും സുരക്ഷിതവുമാണ് സ്റ്റെം സെല്‍ തെറാപ്പിയെന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്റ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നന്ദിനി ഗോകുല ചന്ദ്രന്‍ പറഞ്ഞു. ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്റ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചെയ്ത സ്റ്റെം സെല്‍ തെറാപ്പി (എസ് സി ടി) ഒരു സൂചിയുടെ സഹായത്തോടെ രോഗിയുടെ മജ്ജയില്‍ നിന്ന് സ്റ്റെം സെല്‍ എടുക്കുകയും പ്രോസസിംഗിന് ശേഷം അവരുടെ സ്‌പൈനല്‍ ഫഌയിഡിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് തന്നെയാണ് ഇവ എടുക്കുന്നത് എന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയില്ല.
ആയിരത്തില്‍ ഏതാണ്ട് ഒന്ന് മുതല്‍ മൂന്ന് വരെ കുട്ടികള്‍ക്ക് സെറിബ്രല്‍ പാള്‍സി ഉണ്ടാകാറുണ്ട്. എന്നാല്‍ കുറഞ്ഞ ശരീരഭാരത്തില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് ഇത് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

---- facebook comment plugin here -----

Latest