Connect with us

International

കാബൂളില്‍ ഇരട്ടസ്‌ഫോടനം; അമ്പതിലേറെ മരണം

Published

|

Last Updated

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പാര്‍ലിമെന്റ് മന്ദിരത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനങ്ങളില്‍ ഒന്ന് കാര്‍ബോംബാണെന്ന് മന്ത്രാലയ വക്താവ് സിദ്ദീഖ് സിദ്ദീഖി പറഞ്ഞു. പാര്‍ലിമെന്റ് മന്ദിരത്തിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനമെന്ന് കരുതുന്നു.

അഫ്ഗാനിസ്ഥാന്റെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍ഡിഎസിന്റെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മിനിവാനിന് നേരെയായിരുന്നു ആക്രമണം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest