ഖത്വറില്‍ പുതിയ ടെന്നീസ് സ്റ്റേഡിയം നിര്‍മിക്കുന്നു

Posted on: January 10, 2017 8:15 pm | Last updated: January 11, 2017 at 9:27 pm

ദോഹ: ഖത്വര്‍ ടെന്നീസ് ഫെഡറേഷന്‍ രാജ്യത്ത് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നു. ഖത്വര്‍ ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റ് രജതജൂബിലി പിന്നിടുന്ന ഘട്ടത്തിലെ പ്രഖ്യാപനം രാജ്യത്തെ ടെന്നീസ് പ്രിയരെ ആഹ്ലാദത്തിലാക്കുന്നതാണ്.

12,000 സീറ്റുകളോടു കൂടിയ ക്ലോസ് ആന്‍ഡ് ഓപണ്‍ റൂഫ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഖത്വര്‍ എക്‌സണ്‍ മൊബില്‍ ഓപണ്‍ ടൂര്‍ണമെന്റിന്റെ ഡയറക്ടര്‍ കരീം അലാമി പറഞ്ഞു. ഖത്വറിലും ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികളെ ഉള്‍ക്കോള്ളാന്‍ സ്റ്റഡേിയത്തിന് ശേഷിയുണ്ടാകും. നിലവിലെ 250 റാങ്കിഗ് പോയിന്റ് സ്റ്റാറ്റസില്‍ നിന്ന് ലെവല്‍ 2000 ത്തില്‍ എ ടി പി (അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷനല്‍സ്) ടൂര്‍ണമെന്റിനെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് 1994ലെ ദോഹ ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം പീറ്റ് സാംപ്രാസിനെ പരാജയപ്പെടുത്തിയ പ്രൊഫഷനല്‍ ടെന്നീസ് കളിക്കാരന്‍ കൂടിയായ അലാമി പറഞ്ഞു.

മികച്ച കളിക്കാരാണ് എപ്പോഴും ദോഹയില്‍ കളിക്കാനത്തെുന്നത്. നിലവിലുള്ള സ്റ്റഡേിയം എപ്പോഴും ആളുകളാല്‍ നിറഞ്ഞിരിക്കും. ഈ സാഹചര്യത്തില്‍ വലിയ ടൂര്‍ണമെന്റുകളുടെ നടത്തിപ്പ് ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ പുതിയ സ്റ്റേഡിയം വരുന്നതോടെ, സമീപ ഭാവിയില്‍ നമുക്ക് വലിയൊരു ടൂര്‍ണമെന്റിന് ആതിഥേയരാവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയത്തിന്റെ വിശദാംശങ്ങള്‍ പുറത്തിടാറായിട്ടില്ലന്നെും അതിന്റെ ആസൂത്രണ ഘട്ടത്തിലാണിപ്പോഴെന്നും അലാമി പറഞ്ഞു. കളിക്കാര്‍ക്ക് മികച്ച അനുഭവവും ആള്‍ക്കൂട്ടത്തിന് സന്തോഷവും പകരുകയാണ് ലക്ഷ്യമെന്നും നിലവാരം മെച്ചപ്പെടുത്താന്‍ ഖത്വര്‍ ടെന്നീസ് ഫെഡറേഷന്‍ നിരന്തരമായ പരിശ്രമത്തിലാണെന്നും അലാമി കൂട്ടിച്ചര്‍ത്തേു.

ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറേയും രണ്ടാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം വളരെയേറെ പ്രത്യകേതകളുള്ളതായിരുന്നു. ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ മത്സരം കാണാനത്തെിയ കാണികളെക്കോണ്ട് സ്റ്റഡേിയം നിറഞ്ഞു.
സംഘാടകരെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. അന്ന് ഫൈനല്‍ വിജയിച്ച ദ്യോകോവിച്ച് സംഘാടകരെ അവരുടെ മികച്ച സംഘാടന മികവിന്റെ പേരില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.