നാളെ ഹജ്ജ് കമ്മിറ്റി ഓഫീസിന് അവധി; അപേക്ഷകള്‍ സ്വീകരിക്കില്ല

Posted on: January 10, 2017 8:01 pm | Last updated: January 10, 2017 at 8:01 pm
SHARE

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ബുധനാഴ്ച ഹജ്ജ് കമ്മിറ്റി ഓഫീസിന് അവധിയായിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു. അവധിയായതിനാല്‍ ബുധനാഴ്ച ഹജ്ജ് അപേക്ഷകളും സ്വീകരിക്കില്ല. പകരം 14ാം തിയ്യതി രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും.

കോട്ടുമല ബാപ്പു മുസ്ലിയാരുടെ വിയോഗത്തില്‍ ഹജ്ജ് കമ്മിറ്റി ജീവനക്കാര്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.