സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗദി സഹായ കിറ്റുകള്‍ വിതരണം ചെയ്തു

Posted on: January 10, 2017 7:57 pm | Last updated: January 10, 2017 at 7:57 pm
SHARE

റിയാദ്: സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനും ആവശ്യവസ്തുക്കളെത്തിക്കുന്നതിനും സഊദി സഹായ കിറ്റുകള്‍ വിതരണം ചെയ്തു. ദേശീയ ക്യാമ്പയിന്റെ ഭാഗമായി ജോര്‍ദാന്‍ അതിര്‍ത്തിയിലെ ഇര്‍ബിദ്, മഫ്‌റഖ് ഗവര്‍ണറേറ്റില്‍ 45, 46 സ്റ്റേഷനുകളിയായി 5562 സഹായ കിറ്റുകളാണ് എത്തിച്ചത്.

തണുപ്പിന് ധരിക്കാവുന്ന ബ്ലാങ്കറ്റ്, മധുര പലഹാരങ്ങള്‍, ജാക്കറ്റ്, ഹൈജീന്‍ ബാഗുകള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റുകള്‍. കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഈ സഹായം തുടരുമെന്ന് കാമ്പയിന്‍ റീജനല്‍ ഡയറക്ടര്‍ ഡോ. ബദ്ര്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ സംഹാന്‍ പറഞ്ഞു.