Connect with us

National

എൻഡോസൾഫാൻ ഇരകൾക്ക് മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാര‌ം നൽകണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്ന് മാസത്തിനുള്ളി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കേണ്ടത്. ഈ തുക സര്‍ക്കാറിന് കീടനാശിനി കമ്പനികളില്‍ നിന്ന് ഈടാക്കാമെന്നും അവര്‍ വിസമ്മതിച്ചാല്‍ കേന്ദ്രത്തെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഗുരുതര പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങിക്കൊള്ളണമെന്ന് കീടനാശിനി കമ്പനികള്‍ക്ക് കോടതി ശക്തമായ മുന്നറിയിപ്പ് നല്‍കി. സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം നല്‍കിയതിന് എന്‍ഡോസള്‍ഫാന്‍ ഉത്പാദകരുടെ സംഘടനക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.