Connect with us

Gulf

കുവൈത്ത്; ചികിത്സാ ചിലവുകള്‍ അമിതവര്‍ദ്ധനയില്ലെന്ന് അണ്ടര്‍ സെക്രട്ടറി

Published

|

Last Updated

കുവൈത്ത് സിറ്റി: ആരോഗ്യ സേവനങ്ങള്‍ക്കും വിവിധ പരിശോധനകള്‍ക്കും ഈയിടെ പ്രഖ്യാപിച്ച ചാര്‍ജ്ജ് വര്‍ദ്ധന സാധാരണയില്‍ കവിഞ്ഞതല്ലെന്നും, ദീര്‍ഗ്ഗകാലപഠനത്തിനു ശേഷം നടപ്പില്‍ വരുത്തിയതാണെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ സഹ് ലാവി പ്രസ്താവിച്ചു.

കുവൈത്തില്‍ ജീവിക്കുന്ന 30 ലക്ഷം വരുന്ന വിദേശികള്‍ക്കു ഏറ്റവും ചുരുങ്ങിയ ഫീസ് മാത്രം വാങ്ങിയാണ് ചെറുതും വലുതുമായ എല്ലാ ആരോഗ്യ സേവനങ്ങളും നല്‍കി വന്നിരുന്നത്. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ ഈ ഭീമമായ ചെലവ് താങ്ങാന്‍ സര്‍ക്കാരിന് ശേഷിയില്ല. ചികിത്സാ രംഗം ആധുനിക വത്കരിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഇത് തടസ്സമാവുന്നു.

ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സേവനം കൂടുതല്‍ മെച്ചപ്പെടുത്താനും, സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആധുനിക ചികിത്സ ലഭ്യമാക്കാനും ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണ് അദേഹം വ്യക്തമാക്കി.

വിദേശികള്‍ക്കായി, ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ച് 3 സ്‌പെഷ്യലൈസ്ഡ് ആശുപത്രികളുടെയും , 15 മെഡിക്കല്‍ സെന്ററുകളുടെയും പണി വ്യത്യസ്തയിടങ്ങളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു ,അതില്‍ 5 മെഡിക്കല്‍ സെന്ററുകള്‍ 2017 അവസാനത്തോടെ പൂര്‍ത്തിയാവും ബാക്കി 2020 ല്‍ പൂര്‍ണ്ണ സജ്ജമാകും, അതോടെ ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ള 20 ലക്ഷം വരുന്ന സ്വകാര്യമേഖലയിലെ വിദേശികളുടെ ആരോഗ്യ സേവന രംഗം പൂര്‍ണ്ണമായും പ്രത്യേക വിഭാഗമായി മാറും

ഇതോടെ സര്‍ക്കാര്‍ ആശുപത്രികളുടെ ജോലിഭാരം കുറയുക്കുകയും സേവനം മെച്ചപ്പെടുത്തുകയും ചെയ്യാന്‍ കഴിയും അദേഹം വ്യക്തമാക്കി.

 

Latest