ഐഎഎസ് സമരം: പ്രശ്‌നം വഷളാക്കിയത് മുഖ്യമന്ത്രിയെന്ന് വിഎം സുധീരന്‍

Posted on: January 10, 2017 2:19 pm | Last updated: January 10, 2017 at 9:05 pm
SHARE

ന്യൂഡല്‍ഹി: ഐ.എ.എസ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഒരു പ്രശ്‌നം എത്ര മാത്രം വഷളാക്കാമോ അത്രമാത്രം വഷളാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചതെന്ന് സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് ഭരണ സ്തംഭനത്തിന്റെ പൂര്‍ണതയില്‍ എത്തിക്കുമെന്നും സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

വിഷയത്തില്‍ തികച്ചും പക്ഷപാതപരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കേരളത്തെ സംബന്ധിച്ച് ഇക്കാര്യം നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് ഭരണം യാഥാര്‍ഥ രീതിയില്‍ നടക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.