Connect with us

Ongoing News

തീവ്രവാദി വേട്ടയുടെ കണക്ക് സഊദി പുറത്ത് വിട്ടു

Published

|

Last Updated

റിയാദ്: 2016 ല്‍ ഏതുവിധം തീവ്രവാദികളെ നേരിട്ടുവെന്ന കണക്കും വിവരങ്ങളും സഊദി സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടു. സഊദിക്കുള്ളില്‍ കഴിഞ്ഞ വര്‍ഷം മാത്രം 34 ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ എട്ടെണ്ണം ഭീകരമായ തീവ്രവാദി ഏറ്റുമുട്ടല്‍ ആയിരുന്നു. 12 എണ്ണത്തില്‍ അക്രമികളുടെ ശ്രമങ്ങളെ പരജയപ്പെടുത്താനും കഴിഞ്ഞു.

മദീനയിലെ പ്രവാചക പള്ളിയിലെ ഒരു മില്യന്‍ വരുന്ന വിശ്വാസികളെ സംരക്ഷിച്ചക്കാന്‍ കഴിഞ്ഞതും ജിദ്ദ അല്‍ ജൗഹറ സ്‌റ്റേഡിയത്തിലെ 60000 കാണികളെ രക്ഷിച്ചതും താറൂത്തിലെ അല്‍സീഫ് റെസ്‌റ്റോറന്റില്‍ നിന്ന് 400 പേരെ രക്ഷപ്പെടുത്തിയതും സുരക്ഷാ ഭടന്മാരുടെ വലിയ ത്യാഗത്തിന്റെ നേട്ടങ്ങളാണ്. 190 ദാഇശ് അനുബന്ധ തീവ്രവാദികളെ അറസ്റ്റു ചെയ്യാനും ഈ വര്‍ഷം കഴിഞ്ഞു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സിലെ പള്ളികളെ ലക്ഷ്യം വെച്ച് നടത്തിയ ഏഴു ചാവേര്‍ ആക്രമണങ്ങളെ തന്ത്രപരമായി നേരിടാനായതും ഈ വര്‍ഷത്തെ തീവ്രവാദി വേട്ടയില്‍ പ്രധാനമാണ്.