Connect with us

Kannur

സ്‌കൂള്‍ കലാമേളയെ ഉത്സവമായി കാണണം: വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

കണ്ണൂര്‍: സ്‌കൂള്‍ കലാമേളകളെ മത്സരങ്ങള്‍ക്കുള്ള ഇടമായല്ല ഉത്സവേദിയായാണ് ജനങ്ങള്‍ കാണേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. കലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികളും സര്‍ഗ പ്രതിഭകളാണ്. മേളയില്‍ പങ്കെടുക്കുകയും തന്റെ സര്‍ഗശേഷി പങ്കുവെക്കുകയും ചെയ്യുകയാണ് പ്രധാനം. വിജയിക്കുകയാണ് പ്രധാനമെന്ന തോന്നുമ്പോഴുണ്ടാകുന്ന അനാരോഗ്യകരമായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ മേളയെ കലയുടെ ഉത്സവമായി കാണാനുള്ള സന്നദ്ധത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

മേളയെ കുറ്റമറ്റതാക്കുന്നതിന് അതിന്റെ നടത്തിപ്പിലും വിധിനിര്‍ണയത്തിലുമൊക്കെ സമൂലമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. സംഘാടനം കൂടി മികച്ചതാകുന്നതോടെ 57ാമത് കലാമേള അവിസ്മരണീയമാകും. കലോത്സവ പ്രചാരണം മുതലുള്ള നടത്തിപ്പിന്റെ എല്ലാ ഘട്ടങ്ങളിലും പൂര്‍ണമായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാല്‍ അതൊരു ചരിത്രസംഭവമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest