റിയാദ് മെട്രോ പണി പുരോഗമിക്കുന്നു

Posted on: January 10, 2017 11:38 am | Last updated: January 10, 2017 at 11:38 am

റിയാദ്: രാജ്യത്തെ വലിയ പ്രൊജക്ടായ റിയാദ് മെട്രോയെ ഓയില്‍ വിലയില്‍ ഉണ്ടായ മാന്ദ്യം ബാധിച്ചിട്ടില്ലെന്നും പണി പൂര്‍വ്വസ്ഥിതിയില്‍ പുരോഗമിക്കുന്നുവെന്നും നിര്‍മ്മാതാക്കള്‍. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ കുറവു വരുത്തിയ സാഹചര്യത്തിലും സഊദി ചരിത്രത്തിലെ എറ്റവും വലിയ മൂലധന പദ്ധതിയായ മെട്രോ പദ്ധതി തൃപ്തികരമായി മുന്നോട്ടു പോകുന്നു. നഗര റെയില്‍ പാതയും ബസ് സംവിധാനവും ഉള്‍പ്പെടെ 22.5 ബില്യന്‍ ഡോഡറിന്റെ പ്രൊജക്ടാണിത്. നിര്‍മ്മാണത്തിനു നേതൃത്വം നല്‍കുന്ന ഇറ്റാലിയന്‍ കമ്പനി ഡയറക്ടര്‍ പീട്രോ ബഗനതി അറിയിച്ചതാണിക്കാര്യം.

ഗതാഗതക്കുരുക്കുകളേറെയുള്ള റിയാദ് നഗരത്തെ ചുറ്റി 179 കിലോമീറ്റര്‍ നീളമാണ് 6 വരിയുള്ള മെട്രോ പാതക്കുള്ളത്. അണ്ടര്‍ ഗൗണ്ടും എലവേറ്റര്‍ സംവിധാനവും വഴി ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് മെട്രോക്ക് സമാന്തരമായുണ്ടാകും. ഈ വര്‍ഷം അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗതത്തിനുമായി 52 ബില്യന്‍ റിയാല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 37.5 ബില്യന്‍ റിയാല്‍ ആയിരുന്നു. 2013 ല്‍ തുടങ്ങിയ മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2018 ഓടെ തീര്‍ക്കാനായിരുന്നു പദ്ധതി. ആര്‍ക്കും മനസ്സിലാകുന്നത് പോലെ പൂര്‍ത്തീകരണം 2019 ആകുമെന്നതൊഴിച്ചാല്‍ പ്രൊജക്ടില്‍ ഒരു വിധ മാറ്റവുമില്ല്‌ലെന്ന് യൂറോപ്യന്‍ യൂനിയന്‍ ഗതാഗത കമ്മീഷണര്‍ വയലെറ്റ ബല്‍ക് പറഞ്ഞു. ഒരുമിച്ചുള്ള നിക്ഷേപ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ മന്ത്രി തല ഉദ്യോഗസ്ഥ കൂടിക്കാഴ്ചക്കായി വെള്ളിയാഴ്ച സഊദിയിലെത്തിയതാണവര്‍. മെട്രോ ടണലുകളും സ്‌റ്റേഷനുകളും സന്ദര്‍ശിച്ച ശേഷം,നഗര വികസന പദ്ധതികളില്‍ ലോകത്തിലെ തന്നെ വലിയ പദ്ധതിയാണിതെന്ന് ബല്‍ക് പറഞ്ഞു.