Connect with us

Gulf

സഊദി സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളുടെ ആധിപത്യം

Published

|

Last Updated

റിയാദ്: ഊര്‍ജ്ജ മേഖലയിലൊഴികെ സഊദിയിലെ മിക്ക തൊഴിലുകളിലും വിദേശികളുടെ ആധിപത്യമാണ് പ്രകടമാവുന്നതെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഊര്‍ജ മേഖലയില്‍ 77.7ശതമാനവും സ്വദേശികളാണ്. വിദ്യാഭ്യാസ മേഖലയില്‍ 48 ശതമാനവും ചില സേവനമേഖലയില്‍ 44.6ശതമാനമാണ് സ്വദേശികളുടെ അനുപാതം. രാജ്യത്തെ കാര്‍ഷിക മേഖലയില്‍ 70 ശതമാനം ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നത് വിദേശികളാണ്. കെട്ടിട നിര്‍മാണ മേഖലയില്‍ 68 ശതമാനവും വിദേശികള്‍ തന്നെ. ഇതര സമൂഹസേവന ജോലികളില്‍ 63 ശതമാനം കയ്യടക്കിയിരിക്കുന്നത് വിദേശികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൗദി സ്വകാര്യമേഖലയില്‍ 20 ശതമാനമാണ് ഇന്ത്യക്കാരുടെ സാന്നിധ്യം. തൊട്ടുപിന്നില്‍ പാകിസ്ഥാന്. 17 ശതമാനം. സഊദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലാണ് സ്വകാര്യമേഖലയില്‍ ഏറ്റവു കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത് റിപ്പോര്‍ട്ട് പറയുന്നു 19.7ശതമാനം. ഏറ്റവു കുറവ് അല്‍ജൗഫില്‍ 8.8 ശതമാനമാണ് സാന്നിധ്യം. കിഴക്കന്‍ പ്രവിശ്യയിലെ ജോലിക്കാരില്‍ 26 ശതമാനവും ഇന്ത്യക്കാരാണ്. റിയാദില്‍ 20 ശതമാനമാണ് ഇന്ത്യക്കാര്‍. സഊദിയിലെ വിദ്യാഭ്യാസമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ കൂടുതല്‍ പേര്‍ ഈജിപ്തുകാരാണെന്ന്. മക്ക പ്രവിശ്യയിലെ ആരോഗ്യ മേഖലയില്‍ 57 ശതമാനംവും വിദേശികളാണ്. കാര്‍ഷിക മേഖലയില്‍ 74 ശതമാനവും. ഇവരില്‍ 35 ശതമാനം പേര്‍ സുഡാനികളാണ്. മക്ക പ്രവിശ്യയില്‍ നിര്‍മാണ മേഖലയില്‍ 16 ശതമാനമാണ് ഇന്ത്യക്കാര്‍. 26 ശതമാനം പാകിസ്ഥാനികളാണ്. ഗതാഗത മേഖലയില്‍ 63 ശതമാനവും വിദേശികളാണ്, ഇവരില്‍ 30 ശതമാനവും പാകിസ്ഥാനികള്‍. ഇന്ത്യക്കാര്‍ 15 ശതമാനം മാത്രം. റിയാദ് മേഖലയില്‍ വിദ്യാഭ്യാസ മേഖലയില്‍ 40 ശതമാനം വിദേശികളാണ് ഇവരില്‍ 24 ശതമാനം ഈജിപ്തുകാരാണ്. ഇവിടെ ആരോഗ്യ മേഖലയില്‍ 56 ശതമാനവും വിദേശികള്‍. ട്രാവല്‍ ഏജന്‍സി ഉള്‍പ്പടെയുള്ള മേഖലകളില്‍ 54 ശതമാനമാണ് സ്വദേശികളുടെ അനുപാതം. റിയാദ് പ്രവിശ്യയില്‍ ഊര്‍ജ്ജ മേഖലയില്‍ 81 ശതമാനം സ്വദേശികളാണ്. കിഴക്കന്‍ പ്രവിശ്യയില്‍ ഊര്‍ജ്ജ മേഖലയില്‍ . പ്രവിശ്യയിലെ വ്യവസായ മേഖലകളില്‍ 21 ശതമാനമാത്രമാണ് സ്വദേകളുടെ ആനുപാതം .കാര്‍ഷികമേഖലയില്‍ 77 ശതമാനവും വിദേശികളാണ് ഇവരില്‍ 35 ശതമാനം ഇന്ത്യക്കാരാണ്.കിഴക്കന്‍ പ്രവിശ്യയിലെ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഇന്ത്യക്കാര്‍ക്കാണ് ആധിപത്യം 29 ശതമാനം. തൊട്ടു പിന്നില്‍ പാകിസ്ഥാനികളാണ്.സൗദിയിലെ തൊഴില്‍ വിപണിയെ കുറിച്ച് വിശദമായ പഠനം നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു. എന്നാല്‍ പഠനത്തിന്റ പൂര്‍ണ് വിവരങ്ങള്‍ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല, വരും ദിവസങ്ങളില്‍ അവ സംബന്ധിച്ച് വിവരം പുറത്തു വിട്ടേക്കും.

റിയാദ് മേഖലയില്‍ വിദ്യാഭ്യാസ മേഖലയില്‍ 40 ശതമാനം വിദേശികളാണ് ഇവരില്‍ 24 ശതമാനം ഈജിപ്തുകാരാണ്. ഇവിടെ ആരോഗ്യ മേഖലയില്‍ 56 ശതമാനവും വിദേശികളാണ് ജോലി ചെയ്യുന്നത് ട്രാവല്‍ ഏജന്‍സി ഉള്‍പ്പടെയുള്ള മേഖലകളില്‍ 54 ശതമാനമാണ് സ്വദേശികളുടെ ആനുപാതം.റിയാദ് പ്രവിശ്യയില്‍ ഊര്‍ജ്ജ മേഖലയില്‍ 81 ശതമാനം സ്വദേശികളാണ്. കിഴക്കന്‍ പ്രവിശ്യയില്‍ ഊര്‍ജ്ജ മേഖലയില്‍ ഇതേ കണക്കാണ്. പ്രവിശ്യയിലെ വ്യവസായ മേഖലകളില്‍ 21 ശതമാനമാത്രമാണ് സ്വദേകളുടെ അനുപാതം. കാര്‍ഷികമേഖലയില്‍ 77 ശതമാനവും വിദേശികളാണ്, ഇവരില്‍ 35 ശതമാനം ഇന്ത്യക്കാരാണ്.കിഴക്കന്‍ പ്രവിശ്യയിലെ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഇന്ത്യക്കാര്‍ക്കാണ് ആധിപത്യം, 29 ശതമാനം. തൊട്ടു പിന്നില്‍ പാകിസ്ഥാനികളാണ്. സഊദിയിലെ തൊഴില്‍ വിപണിയെ കുറിച്ച് വിശദമായ പഠനം നടത്താന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു. എന്നാല്‍ പഠനത്തിന്റ പൂര്‍ണ വിവരങ്ങള്‍ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല, വരും ദിവസങ്ങളില്‍ അവ സംബന്ധിച്ച് വിവരം ലഭിച്ചേക്കും.

Latest