Connect with us

Gulf

ത്വായിഫില്‍ ബൃഹത് ടൂറിസം പദ്ധതി

Published

|

Last Updated

മക്ക: ത്വായിഫിനെ അറബ് സമ്മര്‍ റിസോര്‍ട്ടാക്കുക എന്ന ലക്ഷ്യത്തില്‍ വന്‍ ടൂറിസം പദ്ധതികള്‍ക്ക് വരുന്നു. രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ പ്രിന്‍സ് ഖാലിദ് ഫൈസല്‍ ആണ് വിവിധ സര്‍ക്കാര്‍ വകുംപ്പുകള്‍ക്കും നഗര പ്രതിനിധികളോടും ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വ്യവസായ സ്വപനങ്ങളെ ലോകത്തിനു മുമ്പില്‍ തുറന്നിടുന്ന ശാസ്ത്രീയവും മാതൃകാപരവുമായ വികസനമാണ് പ്രൊജക്ട് കൊണ്ട് ഉദ്ദേശ്യം.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള പ്രാഥമിക നിര്‍മാണ വിഭാഗത്തെ പ്രിന്‍സ് പ്രഖ്യാപിച്ചു. ഇതിനായി ത്വായിഫ് മേയര്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ മുഖ്‌രിജി യെ പദ്ധതിയുടെ ഡയറക്ടറായി തിരഞ്ഞെടുത്തു. മക്ക ഗവര്‍ണറേറ്റിനു കീഴില്‍, ഗവര്‍ണറുടെ ഉപദേഷ്ടാവ് സഅദ് മുഹമ്മദ് മാരിഖ് ന്റെ മേല്‍നോട്ടത്തില്‍ വികസന ഏകീകരണ കേന്ദ്രവും നിലവില്‍ വന്നു. ത്വായിഫ് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട്, ഷിഫ് അല്‍ ഹദ ടൂറിസം ഹബ് വാലി ഉള്‍പ്പെടെ ഉക്കാള് സൂഖിന്റെയും പുരാവസ്തു പുനസ്ഥാപന പദ്ധതികളുടെയും ഹിസ്‌റ്റോറിക് സിറ്റി സെന്റര്‍ ആക്കുകയെന്നതാണ് ത്വായിഫ് പദ്ധതി ലക്ഷ്യമിടുന്നത്.

 

---- facebook comment plugin here -----

Latest