Connect with us

International

വിമാനത്തില്‍ പാമ്പ്; സര്‍വീസ് വൈകി

Published

|

Last Updated

ദുബൈ/മസ്‌കത്ത്: വിമാനത്തില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. ഒമാനിലെ മസ്‌കത്തില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്‌സ് വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരെ കയറ്റുന്നതിന് മുമ്പ് കാര്‍ഗോ വസ്തുക്കള്‍ വിമാനത്തിലേക്ക് കയറ്റുന്നതിനിടെയാണ് പാമ്പുള്ളതായി അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. എന്‍ജിനീയറിംഗ്, ക്ലിയറിംഗ് വിഭാഗങ്ങള്‍ വിമാനത്തിലെ എല്ലാ കാര്‍ഗോ വസ്തുക്കളും പുറത്തെടുത്തു. പിന്നീടാണ് സര്‍വീസ് പുനഃരാരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്. യാത്രക്കാര്‍ക്കുണ്ടായ തടസ്സത്തില്‍ ഖേദിക്കുന്നുവെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു.

പാമ്പിനെ പുറത്തെടുത്തു വിമാനം ദുബൈയിലേക്ക് സര്‍വീസ് നടത്തി. കഴിഞ്ഞ നവംബറില്‍ ടോറിയോണില്‍ നിന്ന് മെക്‌സിക്കോയിലേക്ക് പറന്ന മെക്‌സിക്കന്‍ എയര്‍ലൈന്‍സില്‍ ഒരു മീറ്റര്‍ നീളമുള്ള പാമ്പിനെ കണ്ടെത്തിയിരുന്നു.

Latest