Connect with us

National

മതവിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: മതവിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് നോട്ടീസ്. സാക്ഷി മഹാരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്ലിംകളാണെന്ന് പ്രസ്താവനയാണ് നടപടിക്ക് കാരണമായത്. ജനുവരി ആറിന് മീററ്റില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവേയാണ് സാക്ഷി മഹാരാജ് വിവാദ പരാമര്‍ശം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു.

നേരത്തെ, മതവികാരം വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സാക്ഷി മഹാരാജിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരുന്നു.

---- facebook comment plugin here -----

Latest