Connect with us

Ongoing News

ധോണിയെ പടിയിറക്കിയതോ ?

Published

|

Last Updated

മുംബൈ: ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണോ ? ആണെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിഷയം ചൂട് പിടിച്ചു. എന്നാല്‍ ഉടന്‍ തന്നെ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് ബി സി സ ിഐ രംഗത്ത് വരുകയും ചെയ്തു. മഹേന്ദ്രസിംഗ് ധോണിയോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനം ഒഴിയാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇതില്‍ സത്യത്തിന്റെ തരമ്പ് പോലുമില്ലെന്നും പ്രസാദ് വ്യക്തമാക്കി. ബിസിസിഐ പ്രതിനിധികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.

നേരത്തെ, ക്യാപ്റ്റന്‍ പദവി ഒഴിയാന്‍ സമയമായെന്ന് ബിസിസിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ധോണിയുടെ രാജിയെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തു. എം എസ് കെ പ്രസാദ് കഴിഞ്ഞയാഴ്ച നാഗ്പുരില്‍വച്ചു ധോണിയെ കണ്ടിരുന്നു. രഞ്ജി ട്രോഫിയില്‍ ഝാര്‍ഖണ്ഡ്–ഗുജറാത്ത് സെമിഫൈനല്‍ മത്സരത്തിനിടെയായിരുന്നു ഇത്. തുടര്‍ന്നായിരുന്നു നാടകീയമായി ധോണിയുടെ വിരമിക്കല്‍ തീരുമാനം വരുന്നത്.
നായകസ്ഥാനംഒഴിയല്‍ ധോണിയുടെ വ്യക്തിപരമായ തീരുമാനം മാത്രമാണ്. നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം ധോണി തന്നെ അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിനോട് സെലക്ടര്‍ പ്രതികരിച്ചു.

ധോണിയെ പ്രശംസിച്ച് യുവി
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിയുടെ നടപടിയെ പ്രശംസിച്ച് യുവരാജ് സിംഗ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ കൊണ്ടു വന്ന ധോണിക്ക് ടീം പ്ലെയര്‍ എന്ന നിലയില്‍ ടീമില്‍ കാലം ബാക്കിയുണ്ട്. അടുത്ത ലോകകപ്പ് മുന്നില്‍ കണ്ട് പുതിയൊരു ടീമിനെ പുതിയ ക്യാപ്റ്റന്‍ വാര്‍ത്തെടുക്കട്ടെയെന്ന ബോധ്യത്തിലാണ് ധോണി പിന്‍മാറിയത്. അതിന് അനുയോജ്യന്‍ വിരാട് തന്നെ – ധോണി പറഞ്ഞു.

കളിക്കാരന്‍ എന്ന നിലയില്‍ തന്റെ നല്ല നാളുകള്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നുവെന്നും പഞ്ചാബുകാരന്‍ ഓര്‍ത്തെടുത്തു.
2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ കിരീടനേട്ടങ്ങളില്‍ ഭാഗമാകുവാന്‍ സാധിച്ചത് വലിയ ഭാഗ്യം. ധോണിയുടെ കീഴില്‍ ഇന്ത്യ നമ്പര്‍ വണ്‍ ടീമായി. ഇതുപോലെ മഹത്തായ നേട്ടങ്ങള്‍ കൈവരിച്ച മറ്റൊരു ഇന്ത്യന്‍ നായകനുണ്ടോ എന്നറിയില്ല. വളരെ ശാന്തനായും അവധാനതയോടും കൂടിയാണ് മഹി ഓരോ തീരുമാനങ്ങളും സ്വീകരിച്ചതെന്നും യുവരാജ് പറഞ്ഞു.2011 ലോകകപ്പില്‍ യുവരാജ് സിംഗായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഫൈനലില്‍ യുവരാജിനെ മറികടന്ന് ധോണി ടോപ് ഓര്‍ഡറില്‍ കളിച്ചത് വിജയത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനായിരുന്നുവെന്ന് യുവരാജിന്റെ പിതാവ് യോഗ്രാജ് സിംഗ് ആരോപിച്ചിരുന്നു. തന്റെ മകന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും യോഗ്രാജ് ധോണിക്കെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍, യുവരാജ് തന്റെ നായകനെ കുറിച്ച് നല്ലത് മാത്രം പറയുന്നു.

 

---- facebook comment plugin here -----

Latest