Connect with us

National

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ വധിക്കുമെന്ന് ഭീഷണി

Published

|

Last Updated

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്ക് വധഭീഷണി. കത്തുമുഖേനയാണ് അജ്ഞാതര്‍ ദാദക്കുനേരെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

ജനുവരി 19ന് പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ വിദ്യാസാഗര്‍ സര്‍വകലാശാലയും ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനും സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് ഭീഷണി. വധഭീഷണി ഉള്‍ക്കൊള്ളുന്ന കത്ത് ലഭിച്ചതായി ഗാംഗുലി സ്ഥിരീകരിച്ചു.


.