ഖത്വറിനും ദോഹ ബേങ്കിനും അംഗീകാരമായി സീതാരാമന് പ്രവാസി സമ്മാന്‍

Posted on: January 9, 2017 8:57 pm | Last updated: January 9, 2017 at 8:57 pm
ഡോ. ആര്‍ സീതാരാമന്‍

ദോഹ: ഖത്വറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും ദോഹ ബേങ്കിനും അംഗീകാരമായി ദോഹ ബേങ്ക് സി ഇ ഒ. ആര്‍. സീതാറാമിന്റെ പ്രവാസി സമ്മാന്‍ പുരസ്‌കാരം. വിദേശ ഇന്ത്യക്കാര്‍ക്കുള്ള ഉയര്‍ന്ന ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ 2016 നാണ് അദ്ദേഹം അര്‍ഹനായത്. ഖത്വറിലെ ഇന്ത്യന്‍ അംബാസഡര്‍ എംബസിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് അവാര്‍ഡ് വിവരം അറിയിച്ചത്.

ബെംഗളൂരുവില്‍ നടന്നുവരുന്ന പ്രവാസി ഭാട്ടിയ ദിവസ് ആഘോഷ പരിപാടികളുടെ സമാപനചടങ്ങില്‍ വെച്ച് ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അവാര്‍ഡ് സമ്മാനിക്കും. ഖത്വറിലെ ഇന്ത്യക്കാര്‍ക്കു ലഭിച്ച വലിയ ബഹുമാനവും അംഗീകാരവുമാണ് സീതാരാമന്റെ നേട്ടമെന്ന് അംബാസഡര്‍ പേജില്‍ കുറിച്ചു.
മുമ്പ് ജി സി സി മേഖലയിലെ രണ്ട് ബേങ്കുകളില്‍ ജോലി ചെയ്തിരുന്ന സീതാരാമന്‍, 2002 ലാണ് ദോഹ ബേങ്കിലെ സീനിയര്‍ പോസ്റ്റില്‍ ജോലി നേടി ഖത്വറിലത്തെുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നിരവധി അംഗീകാരങ്ങളാണ് അദ്ദഹത്തേിന് സ്വന്തമായത്. സീതാറാമിന്റെ നേതൃത്വത്തല്‍ ദോഹ ങ്ക് മികച്ച വളര്‍ച്ച നേടുകയും 12 രാജ്യങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു.

തന്റെ പ്രൊഫഷണല്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രാജ്യത്തെ എല്ലാ നിവാസികള്‍ക്കും സീതാരാമന്‍ നന്ദി അറിയിച്ചു. മിഡില്‍ ഈസ്റ്റ് മുഴുവനായും ബേങ്കിങ് വ്യവസായത്തില്‍ ഒരു പ്രമുഖ വ്യക്തിത്വമായ ഇദ്ദേഹം, ബാങ്കിങ്, വ്യാപാരം, നിക്ഷേപം, സാമ്പത്തികം, പരിസ്ഥിതി, സാമൂഹിക ഉത്തരവാദിത്തം, ജീവകാരുണ്യം എന്നീ മേഖലകളിലെല്ലാം ശ്രദ്ധേയമായ വിജയം കൈവരിച്ച ഒരു സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ്. ലോക മാധ്യമങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങളില്‍ സ്ഥിരമായി സംബന്ധിക്കുന്ന വ്യക്തിയുമാണ് ഇദ്ദേഹം.