സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ മാർച്ച് ഒൻപതിന് തുടങ്ങും

Posted on: January 9, 2017 8:53 pm | Last updated: January 9, 2017 at 8:53 pm
SHARE

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് ഒന്‍പതിന് തുടങ്ങും. സാധാരണ മാര്‍ച്ച് ആദ്യ വാരത്തില്‍ തുടങ്ങുന്ന പരീക്ഷ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒരാഴ്ച വൈകിയാണ് തുടങ്ങുന്നത്.

16,354 സ്‌കൂളുകളില്‍ നിന്നായി 16.67 ലക്ഷം വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതും. 10677 സ്‌കൂളുകളില്‍ നിന്നായി 10.98 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷക്ക് ഇരിക്കുക. പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ പത്തിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ 29നും അവസാനിക്കും. പ്രധാന വിഷയങ്ങള്‍ക്കിടയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സമയം ലഭിക്കുന്ന രീതിയിലാണ് പരീക്ഷാ ടൈംടേബിള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സിബിഎസ്ഇ കേന്ദ്രങ്ങള്‍ അറിയിച്ചു.