സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി: ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു

Posted on: January 9, 2017 8:52 pm | Last updated: January 9, 2017 at 9:37 pm
SHARE
കുറ്റിയാടി സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തുന്നു

ദോഹ: കുറ്റിയാടി സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഖത്വറില്‍ അനുബന്ധ സമ്മേളനങ്ങള്‍ നടന്നു. എമിനന്‍സ് മീറ്റ്, കുടംബ സംഗമം, ഐക്യദാര്‍ഢ്യ സമ്മേളനം എന്നീ പരിപാടികളില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടന്നു. സാംസ്‌കാരിക, സാമൂഹിക, ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഐ സി എഫ് ആര്‍ എസ് സി പ്രവര്‍ത്തകരും കുടുംബാഗങ്ങളും പങ്കെടുത്തു. സംഗമങ്ങളില്‍ സിറാജുല്‍ ഹുദാ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തി.

നാം സഹജീവികളോട് പരസ്പര സ്‌നേഹത്തിലും സഹവര്‍ത്തിതത്തിലും കഴിയേണ്ടവരാണെന്നും വിവിധങ്ങളായ മേഖലകളില്‍ വ്യത്യസ്തങ്ങളായ ഘടകങ്ങളില്‍ സഹജീവികള്‍ക്ക് സേവനം ചെയ്യാന്‍ നാം സന്നദ്ധരാകണമെന്നും സനേഹം നല്‍കിയും സേവനം ചെയ്തും ജീവിതത്തെ ചിട്ടപ്പെടുത്തിയാല്‍ മാനസിക സംതൃപിതിയും സമാധാനവും പാരത്രിക വിജയവും കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സ്‌നേഹം, സേവനം, സമാധനം എന്ന സന്ദേശത്തില്‍ ഫെബ്രുവരി 3,4,5 തിയ്യതികളിലായാണ് കുറ്റിയാടിയില്‍ സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനം നടക്കുന്നത്. ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ഖത്വര്‍ സിറാജുല്‍ ഹുദാ കമ്മിറ്റി, ഐ സി എഫ്, ആര്‍ എസ് സി നാഷനല്‍ നേതാക്കള്‍ പറവണ്ണ അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍, അബ്ദുല്‍ കരീം ഹാജി മേമുണ്ട, കെ ബീ അബദുല്ല ഹാജി, കെ വി മുഹമ്മദ് മുസ്‌ലിയാര്‍, ജലീല്‍ ഇര്‍ഫാനി, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, അബ്ദുര്‍റഹ്മാന്‍ മുയിപ്പോത്ത,് അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, മുഹമ്മദ് ശാഹ് ആയഞ്ചേരി, ഉമര്‍ കുണ്ടുതോട് സംസാരിച്ചു.