അന്തർവാഹിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ആണവവാഹക മിസെെൽ പാക്കിസ്ഥാൻ പരീക്ഷിച്ചു

Posted on: January 9, 2017 8:43 pm | Last updated: January 9, 2017 at 8:43 pm
SHARE

ഇസ്ലാമാബാദ്: അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവവാഹക ശേഷിയുള്ള മിസൈല്‍, ബാബുര്‍ -3 പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് രഹസ്യാമായായിരുന്നു വിക്ഷേപണം. ഇതാദ്യമായാണ് അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവ വാഹക മിസൈല്‍ പാക്കിസ്ഥാന്‍ പരിക്ഷിക്കുന്നത്.

450 കിലോമീറ്റര്‍ ദീര്‍ഘപരിധിയുള്ള ബാബുര്‍-3 മിസൈല്‍ ഉപരിതലത്തില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാബുര്‍ – 2 ക്രൂയിസ് മിസൈലിന്റെ സമുദ്ര പതിപ്പാണെന്ന് പാക് കേന്ദ്രങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here