കുവൈത്തിൽ 29000 വിദേശികളെ നാടുകടത്തി

Posted on: January 9, 2017 7:21 pm | Last updated: January 9, 2017 at 7:22 pm

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം 29,000 വിദേശികളെ വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ നാടുകടത്തിയതായി കുവൈറ്റ് ആഭ്യന്തര സുരക്ഷാവിഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുക, കാലാവധി കഴിഞ്ഞും താമസ രേഖ പുതുക്കാതിരിക്കുക തുടങ്ങിയ താമസ രേഖാ നിയമ ലംഘനം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ട്രാഫിക് നിയമ ലംഘനം എന്നിവയില്‍ പിടികൂടപ്പെടുന്നവരെയാണ് മുഖ്യമായും നാടുകടത്തുന്നത്.
നാടുകടത്തപ്പെട്ടവരില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരും (27 ശതമാനം ) തൊട്ടുപിന്നില്‍ ഈജിപ്റ്റ്(22 ) മാണ് , ഫിലിപ്പീന്‍സ്,എത്യോപ്പക്കാരും 13 ശതമാനമാണ്. സുരക്ഷാ വിഭാഗം വെളിപ്പെടുത്തുന്നു.

പോലീസ് നടപടികള്‍ക്ക് ശേഷം ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റപെടുന്നവരെ ഒരാഴ്ചക്കകം സ്വദേശത്തേക്ക് കയറ്റി അയക്കുന്ന വിധം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ കോടതി നടപടികള്‍ക്കും തീര്‍പ്പിനും ശേഷം മാത്രമേ നാടുകടത്തുകയുള്ളൂ.