പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ എടുത്തുമാറ്റണമെന്ന് കോണ്‍ഗ്രസ്

Posted on: January 9, 2017 7:12 pm | Last updated: January 10, 2017 at 12:37 am
SHARE

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു കത്തുനല്‍കി. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും എടുത്തുമാറ്റണമെന്നാണ് ആവശ്യം. ഗോവ, മണിപ്പുര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് അടുത്ത മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമ ബംഗാളിലെ 40 പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരുന്ന മോദിയുടെ ബോര്‍ഡുകളും കട്ടൗട്ടുകളും മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കഴിഞ്ഞയാഴ്ച നീക്കം ചെയ്തിരുന്നു. ബോര്‍ഡുകള്‍ക്കു നികുതി ഒടുക്കുന്നതില്‍ പമ്പുടമകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്നാണ് കോര്‍പറേഷന്‍ വാദിക്കുന്നത്.

നേരത്തെ, പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് അടുത്ത് സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും എടുത്തുമാറ്റുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ നസിം സെയ്ദി വ്യക്തമാക്കിയിരുന്നു.