കുവൈത്തിൽ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ റൂമെടുത്താല്‍ കൈ പൊള്ളും

Posted on: January 9, 2017 7:01 pm | Last updated: January 9, 2017 at 7:28 pm

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ഫീസ് വര്‍ധന കാംപയിൻ തുടരുന്നു. എല്ലാ ആരോഗ്യ സേവനങ്ങള്‍ക്കും ഉയര്‍ന്ന തോതില്‍ ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ച വകുപ്പ് മന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി, അവസാനമായി ആശുപത്രികളില്‍ സ്വകാര്യ മുറി എടുക്കുന്നവരെയാണ് പിടി കൂടിയത്. ഇനിമുതല്‍ സ്വകാര്യ റൂം എടുക്കുകയാണെങ്കില്‍ സ്വദേശി 3 ദീനാറും വിദേശി 15 ദീനാറും (3,150 രൂപ) പ്രതിദിനം ചാര്‍ജൊടുക്കണം. നിലവില്‍ യഥാക്രമം ഒരു ദീനാറും അഞ്ച് ദീനാറുമാണ് . 200 ശതമാനമാണ് വര്‍ദ്ധന. ജി സി സി പൗരന്മാര്‍ക്ക് സ്വദേശികളുടെ അതെ ചാര്‍ജ്ജ് നല്‍കിയാല്‍ മതിയാകും.

എന്നാല്‍ വിദേശികള്‍ക്ക് ഈ ഫീസ് അവരുടെ ഇന്‍ഷൂറന്‍സ് പ്രീമിയത്തിന്റെ ഭാഗമാവുമെന്ന് അല്‍ ഹര്‍ബി സൂചിപ്പിച്ചു. അതേസമയം സന്ദര്‍ശക വിസയിലുള്ളവര്‍ ഉയര്‍ന്ന ചാര്‍ജ്ജ് നല്‍കേണ്ടിവരും.