Connect with us

Gulf

സ്തനാര്‍ബുദം തിരിച്ചറിയാം: കേരളത്തില്‍ നിന്നും ഒമാനിലേക്കൊരു മൊബൈല്‍ ആപ്പ്

Published

|

Last Updated

മസ്‌കത്ത്: സ്തനാര്‍ബുദം തിരിച്ചറിയാന്‍ ഒമാനിലേക്ക് കേരളത്തില്‍ നിന്നൊരു മൊബൈല്‍ ആപ്ലിക്കേഷന്‍. ഡോ. മൂകാംബിക, സായ് ആദിത്യ എന്നിവരടങ്ങിയ കേരളത്തിലെ സ്റ്റാക്കന്‍ ടെക്‌നോളജീസാണ് പിങ്ക് നിറത്തിലുള്ള “ഫാത്തിമാസ് പിങ്കി പ്രോമിസ്” ആപ്പ് തയാറാക്കിയിരിക്കുന്നത്.
മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ കാന്‍സര്‍ അസോസിയേഷന്‍ സ്ഥാപകന്‍ യൂതര്‍ അല്‍ റവാഹി ആപ്പ് ഉദ്ഘാടനം ചെയ്തു. ബറകാത്ത് അല്‍ നൂര്‍ ക്ലിനിക്ക് ഡയറക്ടര്‍ ഡോ. രാജശ്രീ എന്‍ കുട്ടി ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി. ആപ്പിന്റെ ഗുണങ്ങളെ കുറിച്ചും ജനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും യൂതര്‍ അല്‍ റവാഹി സംസാരിച്ചു.
ഉപയോഗിക്കുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടിയും ആപ്പ് നല്‍കും. മൂന്ന് ചോദ്യങ്ങളും അതിനുള്ള വിശാലമായ ഉത്തരവും അടങ്ങിയതാണ് മൊബൈല്‍ ആപ്പ്. എല്ലാ മാസവും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പരിശോധന നടത്തിയാല്‍ രോഗത്തെ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ഡോ. രാജശ്രീ എന്‍ കുട്ടി പറഞ്ഞു.
പ്ലേ സ്റ്റോറില്‍ നിന്നും ഐ ഒ എസ് ആപ്പ് സ്റ്റോറില്‍ നിന്നുമെല്ലാം ഫാത്തിമാസ് പിങ്കി പ്രോമിസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും. ഇംഗ്ലീഷ്, അറബിക് ഭാഷകളിലാണ് ആപ്പ് തയാറാക്കിയിരുന്നത്.

Latest