Connect with us

National

വിദേശ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ട്വിറ്റ് ചെയ്യാമെന്ന് സുഷമ സ്വരാജ്

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ അതതു രാജ്യത്തെ ഇന്ത്യന്‍ എംബസിയെ ടിറ്റ് വഴി വിവരം അറിയിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എംബസിക്ക് അയക്കുന്ന ട്വിറ്റില്‍ തന്നെ ടാഗ് ചെയ്യണമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. അടിന്തര പ്രധാന്യം അര്‍ഹിക്കുന്ന കാര്യങ്ങളാണെങ്കില്‍ ട്വിറ്റില്‍ #sso എന്ന് ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

പൗരന്‍മാരുടെ ട്വീറ്റുകള്‍ക്ക് കൃത്യമായും സുതാര്യമായും മറുപടി നല്‍കാന്‍ ട്വിറ്റര്‍ സേവ എന്ന പേരില്‍ ഒരു സേവനം വിദേശകാര്യ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ സേവനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍/ഹൈക്കമ്മീഷനുകള്‍ എന്നിവയുടെ 198 ട്വിറ്റര്‍ എക്കൗണ്ടുകളുടേയും 29 റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ ട്വിറ്റര്‍ എക്കൗണ്ടുകളുടേയും വിവരങ്ങളും സുഷമ ട്വിറ്റ് ചെയ്തു.

Latest