ഗൂഗിളിന്റെ സ്വയം ഓടുന്ന മിനിവാനിന്റെ ടെസ്റ്റ് ഡ്രൈവ് ഈ മാസം തുടങ്ങും

Posted on: January 9, 2017 11:45 am | Last updated: January 9, 2017 at 11:45 am
SHARE

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ സ്വയം ഓടുന്ന മിനിവാനിന്റെ ടെസ്റ്റ് ഡ്രൈവ് ഈ മാസം അവസാനം തുടങ്ങും. വേമോ എന്ന പേരില്‍ പുറത്തിറക്കുന്ന വാഹനങ്ങളുടെ പരീക്ഷണയോട്ടം കാലിഫോര്‍ണിയയിലും അരിസോണയിലുമാണ് നടക്കുക. ഡിട്രോയിറ്റില്‍ നടന്ന അമേരിക്കന്‍ ഓട്ടോ ഷോയില്‍ വേമോ സിഇഒ ആണ് ഇക്കാര്യം അറിയിച്ചത്.

സെല്‍ഫ് ഡ്രൈവിംഗ് മോഡലായ ക്രിസ്‌ലര്‍ പെസഫിക്കയും മേളയില്‍ പ്രദര്‍ശിപ്പിച്ചും കഴിഞ്ഞ മെയിലാണ് ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് വാന്‍ പ്രഖ്യാപനം നടത്തിയത്.