ഐഎഎസ് ഉദ്യോഗസര്‍ സമരം അവസാനിപ്പിച്ചു; അവധി പിന്‍വലിച്ച് ജോലിയില്‍ പ്രവേശിക്കും

Posted on: January 9, 2017 10:40 am | Last updated: January 9, 2017 at 7:13 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തിയ സമരം പിന്‍വലിച്ചു. രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തമായ മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പരാതികള്‍ പറയാനുള്ള വേദിയൊരുക്കും എന്നതടക്കമുള്ള ഉറപ്പുകള്‍ മുഖ്യമന്ത്രി നല്‍കി എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം ഐഎഎസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടില്ല. നേരത്തേയും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിജിലന്‍സ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പകപോക്കുന്ന രീതിയില്‍ നടപടിയെടുക്കുന്നു എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. ഇതിനെതിരെയാണ് അവര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here